Novel

പ്രണയാർദ്രമായി 💕 ഭാഗം 49

[ad_1]

രചന: മാളുട്ടി

അവൾ അത്രെയും എങ്ങനെയോ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.. അവനു നേരെ മിഴികൾ നീട്ടി… സന്തോഷത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞു… അവൻ അവളുടെ മുഖം അവന്റെ കൈകളിൽ കോരി എടുത്തു.. “താൻ എന്ത്‌ ചോദ്യവാ ചോദിച്ചേ.. ഇഷ്ട്ടാവാണോന്നോ… എനിക്ക് എന്റെ ജീവനെക്കാളേറെ ഇഷ്ട്ടാവാ.. എനിക്ക് നിന്നോട് ഉള്ള പ്രണയം പല തവണ തുറന്നു പറയണം എന്ന് കരുതിയതാ പക്ഷെ കഴിഞ്ഞില്ല കഴിഞ്ഞില്ല എന്നല്ല പറയാൻ ഞാൻ ശ്രമിച്ചില്ല എന്ന് വേണം പറയാൻ അതിനു കാരണം എന്റെ ego ആയിരുന്നു..

പ്രണയം തുറന്നു പറഞ്ഞാൽ നിനക്ക് എന്നോട് അങ്ങനെ ഒരു ഫീലിംഗ് എന്നോട് ഇല്ലെങ്കിൽ നിന്റെ മുന്നിൽ ഞാൻ തോറ്റു പോവില്ലേ..പിന്നെ സിദ്ധാർഥ് നിന്റെ അടുത്ത് അടുത്തിഴപെടാൻ തുടങ്ങിയപ്പോ എനിക്ക് തോന്നി നിനക്ക് ഇനി അവനോട്…” അവൻ പറഞ്ഞു അവസാനിപ്പിക്കുന്നതിനു മുന്നേ അവളുടെ കൈ അവന്റെ കരണത് പതിഞ്ഞു… അവൻ ഒരു സംശയത്തോടെ അവളെ നോക്കി… “നിന്റെ ഒരു ഒടുക്കത്തെ ഈഗോയും സംശയങ്ങളും..

അല്ല എനിക്ക് ഇനി അവനെ ഇഷ്ട്ടമായിരുന്നെങ്കിൽ ഇയാൾ എന്നെ മറക്കുവായിരുന്നോ… “അവൾ ഒരു കുറുമ്പോട് ചോദിച്ചു… “അങ്ങനെ ആയിരുന്നേൽ മറക്കാതെ ഞാൻ എന്ത്‌ ചെയ്യാനാ…”അവൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ മുഖം വെട്ടിച്ചു തിരിഞ്ഞു.. “എടി വെള്ളപ്പാറ്റെ അങ്ങനെ ആരേലും വന്ന വിട്ടു കൊടുക്കാൻ ആണോ ഞാൻ നിന്നെ സ്നേഹിച്ചേ.. ഇനി നിനക്ക് അവനെ ഇഷ്ട്ടാവായിരുന്നേൽ അവനെ കൊന്നിട്ടായാലും നിന്നെ ഞാൻ സ്വന്തം ആക്കിയേനെ…”

അവൻ അവളെ തനിക്കു അഭിമുകമായി നിർത്തികൊണ്ട് അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി പറഞ്ഞു… “സത്യം… “അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി… “അതേടി വെള്ളപ്പാറ്റേ….” “തന്റെ മാറ്റവളാ വെള്ളപ്പാറ്റ… ” “അത് തന്നെയാ ഞാനും പറഞ്ഞെ…” അവൾ ഒരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… അവനും അവളെ ചേർത്തു പിടിച്ചു.. ഒരിക്കലും ആർക്കും വിട്ടു കൊടുക്കില്ല എന്നപോലെ….. **************

പുറത്ത് സ്കൂട്ടിയുടെ ഒച്ച കേട്ടതും മാളു തല വെളിയിലേക്ക് ഇട്ടു നോക്കി.. കിച്ചുവും മനുവുമാണ് ഇന്ന് കണ്ടതും അവൾ നേരെ ഹാളിലേക്ക് ഓടി… “ദേ അവർ വരുന്നുണ്ട്… “മാളു എല്ലാരോടും പറഞ്ഞു ഇഷയുടെയും അനുവിന്റെയും ഓക്കെ അടുത്തായി പോയി നിന്നു… “വിശ്വാ ഈ ചെറുക്കനെ പറ്റി എന്താ നിന്റെ അഭിപ്രായം…”മുത്തശ്ശൻ അൽപ്പം ഉച്ചത്തിൽ കേറി വരുന്ന അവർക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു… “നല്ല പയ്യനാ.. കിച്ചുവിന് നന്നായി ചേരും അച്ഛാ..”വിശ്വാ

“എവിടെ നോക്കട്ടെ അച്ഛാ…”വിശ്വയുടെ കൈയിൽ നിന്നും ഫോട്ടോ വാങ്ങി കാശിയും സത്യയും ഋഷിയും കൂടി നോക്കി… “നമ്മുടെ കിച്ചനു ഇയാൾ പെർഫെക്ട് ഒക്കെയാ..”സത്യ കിച്ചുവും മനുവും കേറി വരുന്നത് കണ്ട് പറഞ്ഞു… കല്യാണ കാര്യം ആയിരിക്കും എന്ന് രണ്ടാൾക്കും മനസിലായി… കിച്ചു ആണേൽ മനുവിനോട് കണ്ണുകൊണ്ട് എന്തൊക്കെയോ ഗോഷ്ടി കാണിക്കുന്നുണ്ട്… “എന്താ രണ്ടു പേരും കൂടി ഒരു ചുറ്റി കളി…ആ കിച്ചു ഈ പയ്യൻ എങ്ങനെ ഉണ്ടെന്നു നോക്കിയേ… ഞങ്ങൾക് എല്ലാവർക്കും ഇഷ്ട്ടായി…”കാശി കിച്ചുവിന് നേരെ ഫോട്ടോ നീട്ടി… “അതെ മുത്തശ്ശ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…

“അവസാനം സഹികെട്ടു മനു പറഞ്ഞു… എന്നാൽ ഫോട്ടോ നോക്കിയ കിച്ചു നെറ്റി നില്കുവാണ്.. പെട്ടന്ന് സ്വബോധം വീണ്ടെടുത്തു അവൾ മനുവിന്റെ കൈയിൽ കയറി പിടിച്ചു.. “നി ഒന്നു വിട്ടേ… കുറെ നേരായി കല്യാണം കല്യാണം എന്ന് പറഞ്ഞു നടക്കുന്നു… നിങ്ങൾ ആരും വനി ഇവൾക് പയ്യനെ അന്യോഷിക്കണ്ട.. എനിക്ക് ഇവളെ ഇഷ്ട്ടാവാ.. ഇവൾക് എന്നെയും.. ഞാൻ കേറ്റികൊള്ളാം ഇവളെ…”മനു പറഞ്ഞു നിർത്തിയതും കിച്ചു ഒരു ഇളിയോടെ അവനു കാശി തന്ന ഫോട്ടോ കൊടുത്തു..

. ഫോട്ടോയിലെ ആളെ കണ്ട് മനുവും ഞെട്ടി… (വേറെ ഒന്നും കൊണ്ടല്ലട്ടോ.. അത് നമ്മുടെ മനുവിന്റെ ഫോട്ടോ തന്നെ ആണ് ) മനുവും കിച്ചുവും കൂടി എല്ലാവർക്കും ഒരു നല്ല ഇളി പാസ്സാക്കി… “ആ എന്താ ഇളി.. ഒരു ഫോട്ടോ എടുത്തു വെക്കണം…”ഋഷി രണ്ടിന്റെയും തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു… “അയ്യോ അവന്റെ ഒരു ഡയലോഗ്… എന്തായിരുന്നു…”മാളു മനുവിന്റെ കൈകിട്ട് ഒരു നുള്ള് കൊടുത്തു.. “അത് പിന്നെ ഒരു ആവേശത്തിന്…”മനു മാളുവിനോടായി പറഞ്ഞു…

പിന്നെ കല്യാണത്തിനുള്ള തീയതി കുറികലും എല്ലാം വളരെ പെട്ടന്നായിരുന്നു… അവരുടെ കല്യാണത്തിൽ ഏറ്റവും സന്തോഷിച്ചത് കാശിയും മാളുവും ആയിരുന്നു… തങ്ങളുടെ അനിയനും അനിയത്തിക്ക് ഏറ്റവും ചേർന്ന ആൾക്കാരെ ആണ് കിട്ടിയത് എന്നാ സന്തോഷത്തിൽ ആയിരുന്നു ഇരുവരും… ************* റൂമിലേക്ക് വന്ന കാശി കാണുന്നത് ബാൽകണിയിൽ നിൽക്കുന്ന മാളുവിനെ ആണ്..പുറത്തേക്ക് നോക്കി നിൽപ്പാണ് കക്ഷി..

പക്ഷെ മനസ് എവിടെ അല്ല എന്നു കണ്ടാൽ അറിയാം… കാശി അടുത്ത് നിന്നു വന്നിട്ടും അവൾ അറിഞ്ഞില്ല… ഒന്നു മുരടനക്കി കൊണ്ട് അവൻ അവളുടെ കൈകളിൽ തട്ടി… പെട്ടനവൾ ഞെട്ടി അവനെ നോക്കി… “എന്താണ് ഭയങ്കര ആലോചനയിൽ ആണല്ലോ..” അവൾ അതിനൊന്നു ചിരിച്ചു… “അറിയില്ല കിച്ചേട്ടാ.. ഇന്നു മനസിന്‌ സന്തോഷം ആണോ സങ്കടം ആണോ എന്ന് .. എന്റെ അനിയൻ ഇത്രയധികം വളർന്നു എന്നു എനിക്ക് സങ്കൽപ്പിക്കനെ ആവുന്നില്ല..

. ദേ എന്റെ ഈ കൈ പിടിച്ചു വളർന്നവനാ.. എന്റെ എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം ഉണ്ടായിരുന്നവൻ… എന്റെ മുഖം ഒന്നു വാടിയാൽ അപ്പൊ വരും എന്ത്‌ പറ്റി എന്നു ചോദിച്ചു…ഞാൻ വേണമായിരുന്നു ചെറുപ്പത്തിൽ അവനു എന്തിനും… അവനറിയാമായിരുന്നു അവൻ എന്റെ കൂടെ ഉണ്ടെങ്കിൽ എന്റെ എല്ലാ സങ്കടവും കുറയുമെന്ന്… കല്യാണം കഴിഞ്ഞപ്പോൾ ഞാൻ ഏറ്റവും മിസ്സ്‌ ചെയ്തത് അവനെയാ…എന്തിനു ഏട്ടൻ എന്നെ പരിഗണിക്കാതിരുന്നപ്പോൾ പോലും സാരവില്ലടി എല്ലാം ശെരിയാവും എന്നു പറഞ്ഞ അവന്റെ ഒരു വാക്ക് മതിയായിരുന്നു.. കല്യാണം കഴിയുന്നത്തോടെ ഞാൻ അവനു അന്യായാവുമോ കിച്ചേട്ടാ…. “

അവസാനം എത്തിയപ്പോഴേക്കും അവളുടെ വാക്കുകൾ മുറിഞ്ഞിരുന്നു… “എന്താ മിക തനി പറയുന്നേ.. അവനു താൻ എങ്ങനെയാ അന്യയാവുന്നെ എന്നും അവനു തന്റെ മനസ്സിൽ ഒരു പ്രേത്യക സ്ഥാനം തന്നെ ഉണ്ട്… നിന്റെ കല്യാണം കഴിഞ്ഞിട്ട് കുറഞ്ഞോ.. നിനക്ക് അവനോടുള്ള സ്നേഹം ഇല്ലല്ലോ… അതുപോലെ അല്ലെ അവനും…. ” കാശി അവളെ തന്നോട് ചേർത്തു പിടിച്ചു.. ഒരു ചേർത്തു പിടിക്കൽ അവൾക്കു അപ്പോൾ ആവശ്യമായിരുന്നു.. നിറഞ്ഞു വരുന്ന കണ്ണുകൾ അവൾ തുടച്ചു.. “ശേ ഞാൻ ഇത് എന്തൊക്കെയാ ചിന്തിക്കുന്നത് അല്ലേ…ഒരു നല്ല കാര്യം നടക്കാൻ പോവുമ്പോൾ..”

“അത് നിനക്ക് മാത്രമല്ല മിക.. എന്റെ മനസിലും ഈ ചിന്തകൾ എല്ലാം ഉണ്ട്.. പക്ഷെ ഇപ്പൊ ആ ഒരു ഭയമേ ഇല്ല.. നിന്നെ അവൻ ഇത്രത്തോളം സ്നേഹിക്കുന്നുണ്ടേൽ അവൻ എന്റെ അനിയത്തിയെ പൊന്നു പോലെ നോക്കിയിരിക്കും.. അത് എനിക്ക് ഉറപ്പാ… ” അവൾ അതിനു നന്നായി പുഞ്ചിരിച്ചു… “അയ്യേ എന്റെ മിക വീണ്ടും കണ്ണീർ നായിക ആയോ.. ശേ മ്ലേച്ഛം മ്ലേച്ചം.. ” “പോ കിച്ചേട്ടാ… “അവൾ അവന്റെ നെഞ്ചിൽ ആഞ്ഞു ഒരു കുത്തു കൊടുത്തു.. “ഇങ്ങനെ കുത്താതടി… വേദനിക്കുന്നു…” മറുപടിയായി അവൾ അവന്റെ നെഞ്ചിൽ ഒന്നു മുത്തി. **************

സത്യയും കാശിയും മനുവും ഋഷിയും കൂടി എങ്ങോട്ടോ പോവാൻ ആയി ഒരുങ്ങി ഇറങ്ങിയതാണ്.. അവരെ കാത്ത് ഹരി പുറത്ത് ഉണ്ട്… അവർ നാലും വന്നതും ഹരി വണ്ടി സ്റ്റാർട്ട്‌ ചെയ്തു… “ഇവർ ഇത് എങ്ങോട്ടാ..”പറമ്പിൽ പണിക്കാർ പണിയെടുക്കുന്നതും നോക്കി നിക്കുവാണ് ശേഖർ.. പണിക്കരുടെ ഒപ്പം തന്നെ ദത്തനും വിശ്വനും ഉണ്ട് അവരോടായിട്ട് ശേഖർ ചോദിച്ചു… “കല്യാണം അടുക്കാൻ പോവല്ലേ അതിന്റെ ഭാഗമായി എങ്ങോട്ടേലും പോയതാവും…”വിശ്വ പറഞ്ഞു… ദത്തനും അതിനെ അനുകൂലിച്ചു.. : : വണ്ടി ഒരു ഇരമ്പലോടെ ഒരു രണ്ടു നില വീടിനു മുന്നിൽ ചെന്നു നിന്നു… വണ്ടിയിൽ നിന്നും ഇറങ്ങി കാശ് കാളിങ് ബെൽ അടിച്ചു..

കുറച്ചു കഴിഞ്ഞപ്പോൾ ഒരു 50 വയസ് തോന്നിക്കുന്ന സ്ത്രീ ഇറങ്ങി വന്നു… “നിങ്ങൾ ഓക്കെ ആരാ ഇതുവരെയും കണ്ടിട്ടില്ലല്ലോ..” ആ സ്ത്രീ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പറഞ്ഞു… “ഞങ്ങൾ സിദ്ധാർഥ്വിന്റെ ഫ്രണ്ട്‌സ് ആണ്.. അവൻ എവിടെ ഉണ്ടോ.. “സത്യ അവരോട് ചോദിച്ചു.. “അതിനു അവനു എവിടെ അതികം ഫ്രണ്ട്‌സ് ഒന്നും ഇല്ലല്ലോ.. നിങ്ങൾ ബാംഗ്ലൂർ ഉണ്ടായിരുന്നവർ ആണോ..”ആ സ്ത്രീ ഒന്നു ഓർത്തുകൊണ്ട് ചോദിച്ചു..

“ഹാ.. ഞങ്ങൾ ഒന്നു അവനെ കാണാൻ വന്നതാ..”കാശി അല്പം ഗൗരവത്തോടെ പറഞ്ഞു.. “മോന് ഒന്നു പുറത്ത് പോയതാ കുറച്ചു കഴിയുമ്പോൾ വരും നിങ്ങൾ കേറി ഇരിക്ക്..” ആ സ്ത്രീ അവരെ അകത്തേക്ക് ക്ഷേണിച്ചു… അവർ അകത്തോട്ടു കേറി…കുറച്ചു കഴിഞ്ഞതും ഒരു കാർ പുറത്ത് വന്നു നിന്നു.. ഉള്ളിലേക്ക് കേറി വന്ന സിദ്ധാർഥ് അവരെ കണ്ട് ഒന്നു പകച്ചു… “ഹാ.. സിദ്ധാർഥ് വന്നോ വാ നമ്മുക്ക് ഒന്നു പുറത്തോട്ട് പോയി സംസാരിക്കാം… “

കാശി അവന്റെ തോളിൽ കൈയിട്ട് അവനെ പുറത്തേക്ക് കൊണ്ടുപോയി പുറകെ അവരും എണീറ്റു..അവർ മുറ്റത്ത് ഇച്ചിരി ദൂരെയായി നിന്നു.. “നി എന്താ വിചാരിച്ചത് സിദ്ധാർഥ് ഞങ്ങൾ ഒന്നും അറിയില്ലന്നോ… കിച്ചു എല്ലാം പറഞ്ഞു…”കാശി “നി ഓഫീസിൽ വരാതിരുന്നാൽ നി എവിടെ ആണെന്ന് ങ്ങൾ അറിയില്ല എന്ന് കരുതിയോ..”മനു “പിന്നെ ഞങ്ങൾ വന്നത് ഒരു പ്രധാപ്പെട്ട കാര്യം പറയാൻ ആണ്.. മനുവും കിച്ചുവും ആയിട്ടുള്ള കല്യാണം ഞങ്ങൾ ഉറപ്പിച്ചു… ഇനി അവരുടെ ലൈഫിൽ എങ്ങാനും കിടന്നു കളിക്കാൻ വന്നാൽ ഇപ്പൊ ഞങ്ങൾ വന്ന പോലെ ഒരു വരവ് കൂടി വരും..അത് ചിലപ്പോ ഇങ്ങനെ ആവണം എന്നില്ല..”കാശി ഒരു താക്കിത് പോലെ പറഞ്ഞു…

“പിന്നെ നിന്റെ ശരണും ഒത്തുള്ള കളി നിർത്തിക്കോ.. ഇല്ലെങ്കിൽ അത് നിന്റെ ജീവന് തന്നെ ആവും ഭീഷണി…”ഹരി “അതുപോലെ നി ആണ് ഞങ്ങളുടെ കമ്പനിയുടെ ലോസിനു പിന്നിൽ എന്ന് ഞങ്ങൾക് നന്നായി അറിയാം ഈ ഒരു തവണത്തേക്ക് ഞങ്ങൾ കഷമിക്കുവാണ്…”സത്യ ഇതെല്ലാം കേട്ടിട്ടും അവൻ ഒരക്ഷരം മിണ്ടിയില്ല.. അവനു വാണിംഗും കൊടുത്ത് അവർ അവിടെനിന്നും പോയി… “ഹും… എന്നെ ഭീഷണി പെടുത്താൻ വന്നേക്കുന്നു…

നിനക്ക് ഒന്നും അറിയില്ലെടാ ഈ. സിദ്ധാർഥ് ആരാണെന്നു.. പിന്നെ ഈ ശാന്തത അത് കൊടും കാറ്റിനു മുന്നേ ഉള്ള അൽപ്പ ആശ്വാസം ആണെന്ന് കരുതിയാൽ മതി… ശരൺ ഒന്നു ഇറങ്ങിക്കോട്ടെ കാണിച്ചു തരം ഈ ഞങ്ങൾ ആരാണെന്നു…. അതുവരെയും നിയൊക്കെ ആഘോഷിക്ക്… “അവർ പോകുന്നതും നോക്കി സിദ്ധാർഥ് പുച്ഛത്തോടെ പറഞ്ഞു.. ________________ “മാളു ആന്റി എക്ക് വിശക്കുന്നു…”ദക്ഷ മാളുവിന്റെ പാലാസയിൽ പിടിച്ചുകൊണ്ട് പറഞ്ഞു..

“എടി നി ഇപ്പൊ ചോറുണ്ടതല്ലേ ഉള്ളൂ…”അവിടെ കറിക്ക് അറിഞ്ഞുകൊണ്ടിരുന്ന മായ പറഞ്ഞു… “അമ്മാ പോ… നാൻ മാളുനോടല്ലേ ചോതിച്ചേ…”ദക്ഷ മായയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു… മുതിർന്നവർ എല്ലാവരും കല്യാണം വിളിക്കാനായി പോയതുകൊണ്ട് അടുക്കള പണി മുഴുവൻ പെൺപടകൾക്കാണ്… ഓരോരുത്തരും അത് കാരണം ഓരോ പണിയിൽ ആണ്… കല്യാണം പ്രമാണിച്ചു ദേവു ഒഴികെ ബാക്കി എല്ലാം ലീവിൽ ആണ്… ദേവുവിനോട് ഒരുപാട് ക്ലാസ്സ്‌ കട്ട്‌ ചെയ്യണ്ട എന്ന് ഏട്ടന്മാർ ഓഡർ കൊടുത്ത കാരണം അവൾ എന്നു ഇപ്പൊ കോളേജിൽ പോവും… “ആന്റി തരാലോ… മോൾക് എന്താ വേണ്ടേ ബിസ്ക്കറ്റ് വേണോ..

അതോ മിചർ വേണോ..”ദക്ഷയെ കൈയിൽ എടുത്തു ഇഷ ചോദിച്ചു… “എഞ്ച് ബിക്കറ്റ് മതി…”ഇഷ എടുത്തു കൊടുത്ത ബിസ്ക്കട്ടും കൊണ്ട് അവൾ കുഞ്ഞിന് കുറുക്ക് കൊടുക്കുന്ന അനുവിന്റെ അടുത്തേക്ക് പോയി… “അപ്പൊ അതാണ് കാര്യം കണ്ണൻ കഴിക്കുന്ന കണ്ടപ്പോൾ അവൾക്കും വേണം…”മാളു ഒരു ചിരിയോടെ അവളെ നോക്കി പറഞ്ഞു… ദക്ഷ അതിനു മാളുവിനെ വെളുക്കനെ ഇളിച്ചു കാട്ടി…

മായയുടെ phone റിംഗ് ചെയുന്ന ഒച്ച കേട്ടതും അവൾ കറി കിച്ചുവിനെ ഏൽപ്പിച്ചു റൂമിലേക്ക് പോയി.. “മാളു…”അനു “എന്താ അനു…” ആദ്യം ഉണ്ടായിരുന്ന മാളുവിന്റെ ചേച്ചി വിളി അനു പറഞ്ഞു മാറ്റിച്ചതാണ് ഇപ്പൊ പേരാണ് എല്ലാവരും വിളിക്കുന്നത്.. “ഞാൻ കുറച്ചു നാളായി ചോദിക്കണം എന്നു വിചാരിക്കുന്നതാ മായയുടെ ഹസ്ബൻഡിന് എന്താ പറ്റിയത്… “അനു കുഞ്ഞിന് കുറുക്ക് കൊടുത്ത് ദക്ഷയെയും കണ്ണനെയും നിലത്തു ഹാളിൽ ഒരു പാ വിരിച്ചു അവിടെ ഇരുത്തി പോന്നതാണ് അനു…ദക്ഷ കണ്ണനെ ഓരോ കളിപ്പാട്ടം എടുത്തു കിലുക്കിയും അവന്റെ കൈയിൽ കൊടുത്തും ഓക്കെ അവൾ അവനെ ചിരിപ്പിക്കുന്നുണ്ട്… “അത്…” മാളുവിന്റെ ഓർമ്മകൾ കുറച്ചു കാലം പിന്നിലോട്ട് സഞ്ചരിച്ചു………..തുടരും… 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!