പ്രളയദുരിതം നേരിടാൻ ബിഹാറിന് 11,500 കോടി, പട്ടികയിൽ കേരളമില്ല; 12 വ്യവസായ പാർക്കുകൾ കൂടി
[ad_1]
രാജ്യത്ത് കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർഥ്യമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. പ്രളയ ദുരിതം നേരിടാൻ ബിഹാറിന് 11,500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിനേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കും
അസമിലും ഹിമാചൽപ്രദേശിനും പ്രളയ ദുരിത സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പട്ടികയിൽ കേരളത്തെ ഒഴിവാക്കി. ബിഹാറിൽ രണ്ട് ക്ഷേത്ര ഇടനാഴികൾക്ക് സഹായം. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിൽ എത്തിക്കാനാണ് സഹായം. പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും.
എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന റോഡുകളാണ് നിർമിക്കുക. 25,000 ഗ്രാമീണ മേഖലകളിൽ റോഡുകൾ നിർമിക്കും. 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർഥ്യമാക്കും. നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യും. വികസിത നഗരങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിച്ചു
പ്രായപൂർത്തിയാകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതിയായ എൻപിഎസ് വാത്സല്യ അവതരിപ്പിക്കും. കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും. ക്യാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. പെൻഷൻ പദ്ധതിയിൽ മാറ്റമില്ല. പുതിയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ധനമന്ത്രി അറിയിച്ചു.
[ad_2]