ബജറ്റിനെതിരെ പ്രതിപക്ഷം പ്രതിഷേധത്തിന്; കോൺഗ്രസ് നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും
[ad_1]
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ ഇന്ത്യ സഖ്യം ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും. പ്രധാന കവാടത്തിലും ഇരു സഭകളിലും പ്രതിഷേധമിരിക്കും. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട് ലോക്‌സഭയിലും, രാജ്യസഭയിലും നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കും. അതേസമയം നീതി ആയോഗ് യോഗം കോൺഗ്രസ് ബഹിഷ്‌കരിക്കും
ശനിയാഴ്ച നടക്കുന്ന യോഗത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിമാർ പങ്കെടുക്കില്ല. നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കണമെന്ന് സഖ്യകക്ഷികളോടും കോൺഗ്രസ് നേതൃത്വം അഭ്യർഥിച്ചതായാണ് വിവരം. ബജറ്റിൽ സംസ്ഥാനങ്ങളോട് കാണിച്ച കടുത്ത വിവേചനത്തിനെതിരെയാണ് നീക്കം
ഡിഎംകെയും നേരത്തെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെ പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി ധനമന്ത്രി നിർമല സീതാരാമൻ രംഗത്തുവന്നു. കേന്ദ്ര പദ്ധതികളുടെ പ്രയോജനം എല്ലാ സംസ്ഥാനങ്ങൾക്കും ലഭിക്കുമെന്ന് നിർമല പറഞ്ഞു
[ad_2]