Novel

❤ Fighting Love ❤: ഭാഗം 43

[ad_1]

രചന: Rizvana Richu

“എന്നാ നിങ്ങൾ കിടന്നോ.. ആ പാല് കുടിക്കാൻ മറക്കല്ലേ മോളെ…. ” എന്നും പറഞ്ഞ് ഉമ്മാമയും ഉമ്മയും  പോയി… 
 
അവർ പോയികഴിഞ്ഞതും നമ്മള് നമ്മളെ കെട്ടിയോൻ തെണ്ടി ചെയ്യുന്നത് കണ്ടു അന്തം വിട്ട് പോയി….

ദേ ആ കോന്തൻ നമ്മക്ക് വെച്ച പാൽ എടുത്തു കുടിച്ചേക്ക്ന്ന്…
തെണ്ടി പാൽ ഇഷ്ടമല്ല എന്നിട്ടും ഞാൻ കുടിക്കുന്നത് കൊണ്ട് കുടിച്ചതാ… നമ്മള് ഓനെ നോക്കിയപ്പോൾ ചെക്കൻ പാലും കുടിച്ച് നമ്മളെ നോക്കി പുച്ഛം വാരി വിതറുകയാണ്… 

****************

അല്ല പിന്നെ… നമ്മള് ഇത്ര കഷ്ടപ്പെട്ടിട്ട് ഓൾക് മാത്രം പാലും പരിചരണയും… അങ്ങനെ ഇപ്പൊ ഓള് പാല് കുടിക്കേണ്ട… ഹിഹിഹി… പാൽ നമ്മള് കുടിക്കാറില്ല അത് കൊണ്ടാവണം ഇതിന്റെ ടേസ്റ്റ് എന്തോ വെത്യാസം ആയി തോന്നുന്നത്… 
 എന്നാലും കഷ്ടപ്പെട്ട് അങ്ങ്ട് കുടിച്ചു…. 

നമ്മള് പെണ്ണിനെ നോക്കുമ്പോൾ ആ മാക്രി നമ്മളെ തറപ്പിച്ചു നോക്കുന്നുണ്ട് നമ്മള് പുച്ഛം വാരി വിതറി…

“ഓ എല്ലാരും പറയുന്നത് ഈ പെൺപിള്ളേർക്ക് മാത്രം ആണ് കുശുമ്പ് അസൂയ ഒകെ കൂടുതൽ എന്നാ… എന്നാ ഇവിടെ ചില ആൾകാർ അതൊക്കെ തെറ്റ് ആണെന്നു തെളിയിച്ചു… “

നമ്മളെ നോക്കി ഒരു മാതിരി ഇളി പാസ് ആക്കി പെണ്ണ് ഡയലോഗ് അടിച്ചതാണ് ഇത്…

“അതിന് ഇവിടെ ആർക്കാടി അസൂയയും കുശുമ്പുമുള്ളത് ഉണ്ടാക്കണ്ണി….”

“നിങ്ങൾക്ക് തന്നെ… അതും എന്നോട്…. എന്തെ ശെരിയല്ലേ….”

“ഓ പിന്നെ അസൂയ തോന്നാൻ പറ്റിയ ഒരു സാധനം കണ്ടാലും മതി… അസൂയ തോന്നാൻ മാത്രം എന്താ നിനക്ക് ഉള്ളത്…”

“പലതും ഉണ്ട് എന്താ കാണണോ….”

“അയ്യേ എനിക്ക് ഒന്നും കാണണ്ട… കാണാൻ പറ്റിയ ഒരു ചരക്ക്….” 

“നിങ്ങൾക്ക് അസൂയ തന്നെയാ… കുശുമ്പൻ.. കുശുമ്പൻ…. കുശുമ്പൻ….”

“കുശുമ്പ് നിന്റെ മറ്റവനാടി… “

“അതെ പാല് കുടിച്ച എന്റെ മറ്റവന് തന്നെയാ കുശുമ്പ്….”

“അയ്യടാ… എന്റെ വീട്ടിൽ എന്റെ റൂമിൽ ഉണ്ടായ പാൽ ഞാൻ വേണേൽ കുടിക്കും…”

“ആ വേണ്ടാഞ്ഞിട്ടും ഞാൻ കുടിക്കേണ്ട കരുതി കുടിച്ചില്ലേ അത് തന്നെയാ കുശുമ്പ്… ഉമ്മാമ എനിക്ക് സ്നേഹത്തോടെ തന്നതിന്റെ കുശുമ്പ്… കുശുമ്പൻ… കുശുമ്പൻ….” 

“എടീ…….. “

എന്ന് പറഞ്ഞു നമ്മള് ഓളെ അടുത്തേക് പോവാൻ പോയതും നമ്മളെ കാൽ തെന്നി മുന്നിലേക്ക് മറിഞ്ഞു..  നേരെ ചെന്ന് വീണത് ആ മാക്രിയുടെ മുകളിൽ ദേ കിടക്കുന്നു… നമ്മള് രണ്ടും നിലത്ത്…. 

ഓള് താഴെയും നമ്മള് ഓളെ മേലെയും….  നമ്മക്ക് ഒട്ടും ബാലസ് കിട്ടാത്തത് കൊണ്ട് നമ്മളെ മുഖം ആ മാക്രിയുടെ മുഖത്തിന് മുഖളിൽ വന്ന് പതിച്ചു…. എന്റെ മൂക്ക് അവളെ മൂക്കിനോട്‌ മെല്ലെ മുട്ടിയും എന്റെ ലിപ് അവളുടെ ലിപ്മായി തട്ടിയും…. ശെരിക്കും ശരീരത്തിൽ ഒരു ഷോക്ക് കയറണ പോലെ തോന്നി… നമ്മള് പെണ്ണിനെ നോക്കിയപ്പോൾ പെണ്ണ് കണ്ണ് അമർത്തി അടച്ചു പിടിച്ച് കിടക്കുവാ… അള്ളോഹ് ഈ പഹയതി എങ്ങനെ കിടന്നാലും മൊഞ്ചു ആണ്… നമ്മളെ പെണ്ണിന്റെ മൊഞ്ചും നോക്കി കിടന്നപ്പോ ആണ് പെണ്ണ് മെല്ലെ കണ്ണ് തുറന്നത്…. അവൾ കണ്ണ് തുറന്നത് കണ്ടതും നമ്മള് അവളെ ചുണ്ടിൽ തലോടി നിൽക്കുന്ന നമ്മളെ ചുണ്ട് മെല്ലെ മുകളിലെക്ക് ആക്കി… മുഖം മുഖളിലേക്ക് ഉയർത്തി… ചേ വേണ്ടായിരുന്നു അല്ലെ.. ഈ പെണ്ണിന് കണ്ണ് തുറക്കാൻ തോന്നിയ ഒരു ടൈം….. വേണ്ടായിരുന്നു….. 

****************

പെട്ടന്ന് ആ കോന്തൻ നമ്മളെ മേലേക്ക് വീണപ്പോൾ നമ്മളും ബാലൻസ് തെറ്റി താഴെ എത്തി… ആ ചെക്കൻ നമ്മളെ മേലെ… അള്ളോഹ് കാലമാടൻ മുടിഞ്ഞ വെയിറ്റ് ആണുട്ടോ… അൺസഹിക്കബിൾ… 
അതിലും സഹിക്കബിൾ ആ ചെക്കന്റെ ചുണ്ട് നമ്മളെ ചുണ്ടിന്റെ മേലെ ആയിരുന്നു… അതിന്റെ ഒരു അന്തം വിടലിൽ ആയിരുന്നു നമ്മള് കുറച്ച് സമയം.. പിന്നെ ഞെട്ടൽ മാറിയപ്പോൾ നമ്മള് കണ്ണ് തുറന്ന് നോക്കി അപ്പോൾ ദേ നമ്മളെ മുത്ത് നമ്മളെ നോക്കി നിൽക്കെന്ന്… ആ നോട്ടം കണ്ടപ്പോൾ നമ്മക്ക് കെട്ടിപിടിച്ചു ഒരു കിസ്സ് ഒക്കെ കൊടുക്കാൻ തോന്നിയിന് എങ്കിലും നമ്മള് കണ്ട്രോൾ ചെയ്ത് നിന്ന്….🙈🙈

പിന്നെ നമ്മള് വെറുതെ കലിപ്പ് അഭിനയിച്ചു തകർക്കാൻ തുടങ്ങി….. ഹിഹിഹി…

“ഒന്ന് എണീറ്റ് പോ തടിയാ… ആനക്ക് ഉണ്ടാവില്ല ഇത്ര വെയിറ്റ്….”

“ഓഹോ…അപ്പോൾ ആനയെ നീ ഇത് പോലെ കിടത്തി നോക്കിയിട്ടുണ്ടോ….” 

അല്ലാഹ് ചെക്കന്റെ ഡയലോഗ് നോക്കിയേ ഇതിനോട് ഇനി ഞാൻ എന്ത് പറയാനാ.. ഹ്മ്മ്…. 

“കൂടുതൽ ഡയലോഗ് അടിക്കാതെ എണീറ്റ് പോ ചെക്കാ…” 

“ഇല്ലെങ്കിൽ…. ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെടി ഉണ്ടക്കണ്ണി…. “

” ഒന്നും ചെയ്യില്ല ഒന്ന് എണീക്ക്… എനിക്ക് വെയിറ്റ് താങ്ങാൻ പറ്റുന്നില്ല…”  വേറെ ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ട് നമ്മള് ഇത്തിരി താഴ്ന്നു കൊടുത്തു അല്ല പിന്നെ… ഹിഹിഹി 

നമ്മള് പറഞ്ഞത് ഏറ്റു… ചെക്കൻ നമ്മളെ മുകളിൽ നിന്ന് എണീറ്റു… നമ്മളും എണീറ്റ് നിന്ന്.. 

“എന്നാ പോയി കിടന്ന് ഉറങ്ങാൻ നോക്ക് തടിയാ…”

“തടിയൻ നിന്റെ ആ തന്ത ബേക്കറിക്കാരൻ ആണെഡീ….” 

“ദേ എന്റെ ഉപ്പാനെ പറഞ്ഞാൽ ഉണ്ടല്ലോ….”

“പറഞ്ഞാൽ നീ എന്ത് ചെയ്യും ഉണ്ടക്കണ്ണി….” 

“കുശുമ്പാ… കുശുമ്പാ… കുശുമ്പാ…. “

“എടീ നിന്നെ ഞാൻ…. ” 

എന്നും പറഞ്ഞ് ചെക്കൻ നമ്മളെ അടുത്തേക് വരാൻ തുടങ്ങിയതും നമ്മള് ഒറ്റ ഓട്ടം ആയിരുന്നു…  വേഗം പുതപ്പും എടുത്ത് ഫുൾ ആയി മൂടി പുതച്ചു അങ്ങ് കിടന്ന് ഉറങ്ങി അല്ല പിന്നെ നമ്മളോടാ കളി…  ഹിഹിഹി… 

**************** 

 തല മണ്ട നോക്കി രണ്ടെണ്ണം കൊടുക്കാം എന്ന് കരുതിയത് ആണ്…  പെണ്ണ് ഓടിക്കളഞ്ഞു..  എന്നിട്ട് പുതപ്പും മൂടി അങ്ങ് കിടന്നു…  ഈ സാധനത്തിന്റെ കളി കണ്ടു നമ്മള് ചിരിച്ച് ഒരു വകആയി….  ഹിഹിഹി…  

പിന്നെ നമ്മളും പോയി കിടന്നു അങ്ങ് ഉറങ്ങി…  രാവിലെ ഒരുപാട് കഷ്ടപ്പെട്ടത് ആണല്ലോ..  അതോണ്ട് പെട്ടന്ന് തന്നെ നിദ്ര ദിവി വരം നൽകി അനുഗ്രഹിച്ചു… ഹിഹി… 

@@@@@@@@@@@@@@@@@@@@@

പിറ്റേന്ന് നല്ല ക്ഷീണത്തോടെ ഉറങ്ങിയത് കൊണ്ട് എഴുനേൽക്കാൻ ലേറ്റ് ആയി… 

നമ്മള് ചാടി പിടിച്ച് എണീറ്റ് ടൈം നോക്കിയപ്പോഴേക്കും ടൈം ഒക്കെ ഉഷാർ ആയിട്ട് പോയിട്ടുണ്ട്…  9 ക്ലോക്ക് ആവാൻ പോവുന്നു… എന്താ ഇപ്പൊ ഇത് പടച്ചോനെ…  അലാറം ഒന്നും അടിഞ്ഞില്ലേ…  ഫോണിൽ അടിഞ്ഞില്ലേലും നമ്മളെ ഒർജിനൽ അലാറത്തിന്റെ സൗണ്ട് കേൾക്കേണ്ടത് ആണല്ലോ…  വേറെ ഒന്നും അല്ല നമ്മളെ കെട്ടിയോള് മാക്രിയുടെ കല പില സൗണ്ട് ആണ്…  

അതാണ് ഈയിടെ ആയിട്ട് നമ്മളെ അലാറം…  ഇത് ഇപ്പൊ ആ സൗണ്ടും കേട്ടില്ല..  അപ്പോൾ അത്രയും മതിമറന്ന് നമ്മള് ഉറങ്ങി അല്ലെ… 

അള്ളോഹ് ചിന്തിച്ചു നിൽക്കാൻ ഒട്ടും സമയം ഇല്ലാ…  അതോണ്ട് പുതപ്പ് ഒക്കെ ഒന്ന് വലിച്ച് എറിഞ്ഞു നമ്മള് ബാത്‌റൂമിലേക്ക് ഫ്രഷ് ആവാൻ ഓടി… 

ഫ്രഷ് ആയി വന്നപ്പോത്തിനും റൂമിൽ ചായ ഒക്കെ കൊണ്ട് വെച്ചിട്ടുണ്ട്…  നമ്മള് അതും കുടിച്ചോണ്ട് ഓഫിസിൽ പോവാൻ റെഡി ആവാൻ തുടങ്ങി.. 

എന്നാലും ഈ മാക്രി ഇതെവിടെ പോയി…  അല്ലേൽ ഈ ടൈം ഒക്കെ ഇവിടെ വന്ന് ചുറ്റി പെറ്റി നിൽക്കുന്നത് ആണല്ലോ… അപ്പോൾ കാര്യമായ എന്തോ തിരക്കിൽ ആവും..  എന്തായാലും ആ സാധനത്തെ കാണാഞ്ഞിട്ട് ഒരു സുഖവും ഇല്ലാ…  അതിന്റെ കല പില കേട്ട് ഒരു ശീലം ആയി പോയെ…  ഹിഹിഹി… 

റെഡി ആയി താഴെ ഇറങ്ങിയിട്ടും ആ മാക്രിയെ എങ്ങും കാണാൻ ഇല്ലാ… 

“അല്ല മോനെ സച്ചുവിന് എന്ത് പറ്റി…  ഉറങ്ങി എണീറ്റില്ലേ… ക്ഷീണം മാറികാണില്ല അല്ലെ..  സാരമില്ല റസ്റ്റ്‌ എടുക്കട്ടെ….  ” 

ഉമ്മാമ ഇത്  നമ്മളെ അടുത്ത് വന്ന് പറഞ്ഞതും നമ്മള് ആകെ ഞെട്ടി…  മനസ്സിൽ ഭയം നിറയാൻ തുടങ്ങി…. 

“സച്ചു താഴേക്ക് വന്നില്ലേ ഉമ്മാമ… അവൾ ഞാൻ എഴുന്നേൽക്കുമ്പോ റൂമിൽ ഇല്ലായിരുന്നു..  ഞാൻ കരുതി താഴേക്ക് വന്ന് കാണും എന്ന് അപ്പോൾ ഇങ്ങോട്ട് വന്നില്ലേ… “

“ഇല്ലാ മോനെ അവൾ വന്നിട്ടില്ല…  അയ്യോ എന്റെ കൊച്ച് ഇത് എവിടെ പോയി..  റബ്ബേഹ്…. ” എന്നും പറഞ്ഞ് ഉമ്മാമ നിലവിളിക്കാൻ തുടങ്ങി… 
ഉമ്മാമന്റെ നിലവിളി കേട്ട് എല്ലാരും അവിടേക്ക് വന്ന്… 

“എന്റെ ഉമ്മാമ ഇങ്ങനെ കരയല്ലേ അവൾ ഇവിടെ എങ്ങാനും തന്നെ ഉണ്ടാവും…  നമുക്ക് നോക്കാം… ” 

“എന്ത് പറ്റി അബി..  എന്താ ഉമ്മാമക്ക് പറ്റിയെ… ” 

ഷബീ നമ്മളെ അടുത്തേക്ക് വന്ന് ചോദിച്ചപ്പോൾ നമ്മള് കാര്യം അവനോട് പറഞ്ഞു..  വീട്ടിൽ ഉള്ള എല്ലാരും സംഭവം അറിഞ്ഞു എല്ലായിടത്തും നോക്കി..  പെണ്ണിന്റെ പോടീ പോലും ഇല്ലാ…  

എല്ലാരും പല അഭിപ്രായങ്ങളും പറയുന്നു..  നമ്മക്ക് ആണേൽ സങ്കടവും ദേഷ്യവും ഒക്കെ വരുന്നു…  ഫോൺ എടുത്ത് ഒരുപാട് കാൾ ചെയ്തു അത് ആണേൽ സ്വിച്ച് ഓഫ്‌…  

നമ്മള് ഇങ്ങനെ തലക്ക് ഭ്രാന്ത് പിടിച്ച പോലെ നിൽക്കുമ്പോൾ ആണ് നമ്മളെ കാണാത്തൊണ്ട് നമ്മളെ ഷിയാസ് വീട്ടിലേക്കു വന്നത്…  
നമ്മള് ഒനോടും കാര്യം പറഞ്ഞു… 

“എടാ അവൾ അവളുടെ വീട്ടിൽ പോയി കാണുമോ..  നീ ഒന്ന് വിളിച്ചു ചോദിക്ക്… ” 

“അതെ മോനെ ഷിയാസ് പറഞ്ഞത് പോലെ നീ ഒന്ന് ഓളെ വീട്ടിൽ വിളിച്ചു നോക്ക്… ” 

“അത് വേണ്ട അബി..  ഇനി അവർക്ക് ഒന്നും അറിയില്ലേൽ അത് ആകെ പ്രശ്നം ആവും.. എന്തിനാ അവരെ കൂടി ടെൻഷൻ ആകുന്നെ.. ” 
ഷബീ അത് പറഞ്ഞപ്പോൾ നമ്മക്കും അത് ശെരി ആണെന്ന് തോന്നി..  അതോണ്ട് നമ്മള് ഓളെ വീട്ടിലെക്ക് വിളിക്കാതെ നിന്ന്… 

“എന്നാ വാ ഷിയാസ് നമുക്ക് ഒന്ന് പുറത്ത് അന്വേഷിക്കാം…  ഷബീ ഷഹീ.. നിങ്ങൾ രണ്ട് പേരും വേറെ റൂട്ടിൽ പോയി നോക്ക്..  “

“എന്നാ വേഗം വാ… ” 

നമ്മള് എല്ലാരും വെപ്രാളം പിടിച്ച് പുറത്തേക് ഇറങ്ങിയപ്പോൾ ആണ് വീട്ടിന്റെ മുന്നിൽ ഒരു ഓട്ടോ വന്ന് നിർത്തിയെ..  
ഓട്ടോയിൽ നിന്ന് ഇറങ്ങിയ ആൾക്കാരെ കണ്ടതും നമ്മള് ആകെ അന്തം വിട്ട് പണ്ടാരം അടങ്ങി പോയി… 

നമ്മളെ കെട്ടിയോളെ ഉമ്മയും ഉപ്പയും..  നമ്മള് ബാക്കിയുള്ളവരെ നോക്കിയപ്പോൾ എല്ലാരും ആകെ ഞെട്ടി നമ്മളെ മുഖത്തേക്ക് നോക്കുവാ.. 

പടച്ചോനെ ഇവർ ഇനി സച്ചുനെ ചോദിച്ചാൽ എന്ത് പറയും…  നമ്മള് അതും ആലിജിച്ചു നിന്നപ്പോഴേക്കും ഓളെ ഉമ്മയും ഉപ്പയും നമ്മളെ അടുത്തേക്ക് എത്തി..  നമ്മള് എല്ലാരും ടെൻഷൻ തല്ക്കാലം മുഖത്തു നിന്ന് മാറ്റി വെച്ച് നിന്നു…  അവര് അകത്തേക്ക് കയറി… 

നമ്മള് എല്ലാരും സച്ചുനെ ഇപ്പൊ ചോദിക്കും എന്ന് കരുതി നിന്നപ്പോൾ പെട്ടന്ന് അവരുടെ ചോദ്യം കേട്ട് ആകെ ഞെട്ടി പോയി… എന്താന്ന് അല്ലെ പറഞ്ഞു തരാം…  

“എവിടെ സച്ചു…  ഇവിടെ എന്തേലും വിശേഷം ഉണ്ടോ..  രാവിലെ വിളിച്ചു പെട്ടന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞപ്പോൾ ശെരിക്കും പേടിച്ചു…  ചോദിച്ചിട്ട് ആണേൽ ഒന്നും പറഞ്ഞും ഇല്ലാ..  എന്താ മോനെ കാര്യം…. ” 

“എന്ത് രാവിലെ സച്ചു ഉപ്പാനെ വിളിച്ചിരുന്നോ… “

“ഹാ വിളിച്ചു..  ഇങ്ങോട്ട് പെട്ടന്ന് വരണം എന്നും പറഞ്ഞു…  എന്താ നിങ്ങൾ ഒന്നും അറിയില്ലേ.. “

“ഇല്ലാ ഉപ്പ…  രാവിലെ മുതലേ അവളെ ഇവിടെ ഒന്നും കാണാൻ ഇല്ലാ..  നമ്മള് അന്വേഷിച്ചു ഇറങ്ങാൻ പോവുക ആയിരുന്നു.. ” 

“ആരോടും ഒന്നും പറയാതെ ഈ പെണ്ണ് ഇത് എവിടെ പോയി…  മോൻ ഒന്ന് ഫോൺ വിളിച്ചു നോക്ക്… “

“വിളിച്ചു നോക്കി ഉപ്പ..  ഫോൺ ഓഫ്‌ ആക്കി വെച്ചിരിക്കുകയാ… ” 

ഓള് ഉപ്പാനെ വിളിച്ചു എന്ന് പറഞ്ഞപ്പോൾ ഒരു ഇത്തിരി സമാധാനം കിട്ടി..  എന്നാലും എവിടെക്കാ പോയത്..  ഇവരോട് ഇങ്ങോട്ട് വരാൻ പറഞ്ഞത് എന്താ എന്ന് ഓർത്ത് ഒരു പിടിയും ഇല്ലാ…  ആകെ ടെൻഷൻ ആണ്..  ഞാൻ മാത്രം അല്ല എല്ലാരും…  ഉമ്മാമ ടെൻഷൻ അടിച്ചു ഒരു വക ആയി..  വരട്ടെ ആ തെണ്ടി ഓളെ സൂക്കേട് ഇന്നത്തോടെ മാറ്റി കൊടുക്കണം… 

നമ്മള് എല്ലാരും ഇങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുമ്പോൾ ദേ പെട്ടന്ന് എന്തോ വണ്ടി വന്ന പോലെ സൗണ്ട് കേട്ടത്…  പുറത്ത് ഇറങ്ങി ആരാ എന്ന് നോക്കുന്നതിന് മുന്നേ ആ മാക്രി ഇല്ലേ നമ്മളെ കെട്ടിയോള് തെണ്ടി..  അവൾ അകത്തേക്ക് കയറി വന്ന്… 

****************

അള്ളോഹ് ഇന്ന് ചിലപ്പോൾ എല്ലാരും നമ്മളെ അടിയന്തരം നടത്തും…  നമ്മള് മെല്ലെ അകത്തേക്ക് കയറിയപ്പോൾ ദേ ഹാളിൽ ഒരു കൂട്ട സംഗമം…  നമ്മള് വിളിച്ചു വരുത്തിയ നമ്മളെ ഉപ്പയും ഉമ്മയും ഉണ്ട്…  നമ്മള് കയറി വരുമ്പോൾ തന്നെ ദേ നില്കുന്നു നമ്മളെ ദഹിപ്പിക്കുന്ന നോട്ടവും ആയി നമ്മളെ കെട്ടിയോൻ..  

നമ്മള് മൂപ്പരെ നോക്കി ഒരു ഇളി പാസ്‌ ആക്കി അകത്തേക്ക് കയറി… 

എന്റെ അള്ളോഹ് ഇത്രയും ചോദ്യങ്ങൾ ഒന്നിച്ചു നമ്മള് ഇതിന് മുന്നേ ഒരു എക്സാം പേപ്പറിലും കണ്ടിട്ടില്ല…  അറ്റാക്ക് ചെയ്യുക ആയിരുന്നു എല്ലാരും കൂടി നമ്മളെ… 
ഒന്നും ചോദിക്കാതെ നിൽക്കുന്നത് രണ്ട് പേര് 3 പേര് ആണ്..  ഒന്ന് ഷിയാസ്..  പിന്നെ നമ്മളെ ചെക്കനും നമ്മളെ ഉമ്മാമയും..  ഉമ്മാമ നമ്മളെ മുഖത്തു പോലും നോക്കുന്നില്ല.. അബി ആണേൽ നോക്കി പേടിപ്പിക്കുന്നു… 

“അതെ നിങ്ങൾ എല്ലാരും ഇങ്ങനെ കൂട്ടത്തോടെ ഓരോന്ന് ചോദിച്ചോണ്ട് നിന്നാൽ ഞാൻ എങ്ങനെയാ ഉത്തരം പറയുക..  എനിക്ക് പറയാൻ അവസരം താ… “

“ഒറ്റ തല്ലു അങ്ങ് വെച്ച് തന്നാൽ ഉണ്ടല്ലോ..  കെട്ടിച്ചു വിട്ടല്ലോ..  വലിയ പോത്ത് പോലെ ആയല്ലോ ഭർത്താവിന്റെ വീടാണല്ലോ എന്നൊന്നും ഞാൻ നോക്കൂല..  മനുഷ്യനെ തീ തീറ്റിച്ചതും പോരാ പെണ്ണിന്റെ വർത്താനം കേട്ടില്ലേ… ” 
വേറെ ആരും അല്ല നമ്മളെ സ്വന്തം ഉപ്പച്ചി..  ഒന്നും പറയാൻ കിട്ടാത്ത ഞാൻ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു…  

“ഇളിക്കാതെ പറ..  ഇവിടെ ആരോടും പറയാതെ രാവിലെ തന്നെ നീ ഇത് എങ്ങോട്ടാ പോയത്..  ” 

“അത്..  ഉപ്പച്ചി.. ഞാൻ ഒരാളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരാൻ പോയതാ.. “

“ഓഹോ അത് നിനക്ക് പറഞ്ഞിട്ട് പോയാൽ എന്താ..  അതൊക്കെ പോട്ടെ ഇത്ര കാര്യമായി നീ ആരെ കൊണ്ട് വരാൻ ആണ് പോയത്..  എന്നിട്ട് കൂടെ വന്നവർ എവിടെ… ” 

ഉപ്പ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല നീട്ടി അങ്ങ് വിളിച്ചു ആ പേര്… 

“സൈബ……. ” 

നമ്മള് അതും വിളിച്ച് പെണ്ണ് അകത്തേക്കു കയറി വന്നതും…  എല്ലാരും അന്തം വിട്ട് വാ പൊളിച്ച് ഓളെയും എന്നെയും മാറി മാറി നോക്കുന്നുണ്ട്..  

ഞെട്ടൽ ഒക്കെ മാറിയപ്പോൾ എല്ലാരെ മുഖത്തും സന്തോഷം ആയി..  നമ്മളെ ഉപ്പ ഒഴിച്ച്…  ഉമ്മ ആണേൽ കണ്ണൊക്കെ നിറഞ്ഞു അവളെ തന്നെ നോക്കി നിൽക്കുകയാണ്… 

നമ്മള് ഓളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു അകത്തേക്ക് കയറാൻ ആക്ഷൻ കാണിച്ചു…  
പെണ്ണ് നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അകത്തു കയറാൻ പോയതും… 

“കയറി പോവരുത്…  നില്ക്കവിടെ… ” 

ഹാളിൽ ശബ്ദം ആരുടെയോ ഉയർന്നതും ബ്രൈക് ഇട്ട പോലെ സൈബ അവിടെ നിന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button