സഊദിയില്‍ വിളഞ്ഞത് 1,10,500 ടണ്‍ മുന്തിരി
റിയാദ്: രാജ്യത്തിന്റെ ആകെ മുന്തിരി ഉല്‍പാദനം ഈ വര്‍ഷം 1,10,500 മെട്രിക് ടണ്‍ എന്ന സര്‍വകാല റെക്കാര്‍ഡിലേക്കു എത്തിയിരിക്കുകയാണെന്ന് സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന് ആവശ്യമായ മുന്തിരിയുടെ 58 ശതമാനത്തിലേക്കാണ് ഇപ്പോള്‍ ഉല്‍പാദനം എത്തിയിരിക്കുന്നത്.
സഊദിയിലെ ഏറ്റവും മികച്ച മുന്തിരി ഉല്‍പാദന പ്രദേശമായ തബൂക്കില്‍ മാത്രം ിളഞ്ഞത് 46,939 മെട്രിക് ടണ്‍ മുന്തിരിയാണ്.
ഖാസിം, ഹെയില്‍, അസീര്‍ എന്നീ പ്രദേശങ്ങളിലാണ് സഊദിയുടെ മുന്തിരി ഉല്‍പാദനം തബൂക്കിന് പുറമേ കേന്ദ്രീകരിച്ചിരിക്കുന്നത്. 4,720 ഹെക്ടര്‍ പ്രദേശത്താണ് സഊദി മുന്തിരി കൃഷി നടത്തുന്നത്.
കൃഷി ചെയ്യാനുള്ള എളുപ്പവും കുറഞ്ഞ ജലം മതിയെന്നതും നല്ല ആദായം ലഭിക്കുമെന്നതുമെല്ലാം സഊദി കര്‍ഷകരെ ഈ കൃഷിയിലേക്കു ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. മുന്തിരി ഉള്‍പ്പെടെ തദ്ദേശീയമായ പഴവര്‍ഗങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ മന്ത്രാലയം അടിത്തിടെ ബോധവത്കരണ കാമ്പയിനും സംഘടിപ്പിച്ചിരുന്നു.