യുഎയില്‍ കഴിയുന്ന 18 ശതകോടിശ്വരന്മാരുടെ ആസ്തി അര ട്രില്യണിലധികം

ദുബൈ: യുഎഇയില്‍ കഴിയുന്ന ശതകോടീശ്വരന്മാരുടെ ആസ്തി 2024ല്‍ അര ട്രില്യണ്‍ കടന്നതായി സ്വിസ് ബാങ്ക് യുബിഎസ് പഠന റിപ്പോര്‍ട്ട്. തങ്ങളുടെ സ്വത്തിനുള്ള സംരക്ഷണവും നികുതി രഹിതമെന്നതുമെല്ലാമാണ് യുഎഇയിലേക്ക് ചേക്കേറാന്‍ ശതകോടീശ്വരിന്മാരെ പ്രേരിപ്പിക്കുന്നത്. ഇവരുടെ ആസ്തി 2015നും 2024നും ഇടയില്‍ 39.5 ശതമാനം വര്‍ധിച്ച് 138.7 ട്രില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നിരിക്കുകയമാണ്.
ബില്യണേഴ്‌സിന്റെ വരുമാനത്തില്‍ യൂറോപ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് മേഖലയില്‍ മൊത്തമെടുത്താല്‍ 17 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 70ല്‍ നിന്നും 728 ആയി ഉയരുകയും ചെയ്തതായി സ്വിസ് ബാങ്കിന്റെ ബില്യണര്‍ അംബിഷ്യസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മിഡില്‍ ഈസ്റ്റില്‍ 26 ശതകോടീശ്വരന്മാരുള്ള ഇസ്രായേല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ കഴിയുന്നത് യുഎഇയിലാണ്. ശതകോടീശ്വരിന്മാര്‍ ചേക്കേറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളായ സ്വിറ്റ്‌സര്‍ളണ്ട്. സിങ്കപ്പൂര്‍, യുഎസ് എന്നിവക്കൊപ്പമാണ് യുഎഇയുടെയും സ്ഥാനമെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.