Kerala
പാർട്ടി ഫണ്ടിൽ തിരമിറി നടത്തി 20 ലക്ഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പികെ ശശിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ
കെടിഡിസി ചെയർമാനും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പികെ ശശിക്കെതിരെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. പാർട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തിരിമറി നടത്തി പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.
സിപിഎം പാർട്ടി ഓഫീസ് നിർമാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളന ഫണ്ടിൽ നിന്ന് 10 ലക്ഷവുമാണ് പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിത ശൈലിയല്ലെന്നും കമ്മീഷൻ റിപ്പോർട്ടിൽ വിമർശനമുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇനി പ്രാഥമിക അംഗത്വം മാത്രമായിരിക്കും പികെ ശശിക്ക് ഉണ്ടായിരിക്കുക.