Kerala

അമ്മ പുഴയിലെറിഞ്ഞ് കൊന്ന 3 വയസുകാരി പീഡനത്തിനും ഇരയായി; ബന്ധുവിന്റെ അറസ്റ്റ് ഇന്ന്, അമ്മയുടെ പങ്കും അന്വേഷിക്കും

ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്ന് വയസുകാരി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. മൂന്ന് വയസുകാരിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടർമാർ പോലീസിന് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി

കൊല്ലപ്പെടും മുമ്പ് കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പാടുകളാണ് ഡോക്ടർമാരിൽ സംശയമുണ്ടാക്കിയത്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും.

പീഡനവിവരം കുട്ടിയുടെ അമ്മക്ക് അറിയുമായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തിരുന്നു. ഇതിന് പുറമെയാണ് പിതാവിന്റെ വീട് ഉൾപ്പെടുന്ന പുത്തൻകുരിശിൽ പോക്‌സോ കേസും വന്നിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!