Kerala
തൃശ്ശൂരിൽ തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു
തൃശ്ശൂരിൽ വൻ കവർച്ച. തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു. കുന്നംകുളം സ്വദേശി കാർത്തിക്കിന്റെ ശാസ്ത്രിനഗറിലെ വീട്ടിലാണ് മോഷണം
ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്. മോഷണസമയത്ത് കാർത്തിക്കിന്റെ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
പുറകുവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. അലമാരയിലെ ലോക്കർ തട്ടിയെടുത്താണ് ഇവർ സ്ഥലംവിട്ടത്.