Gulf
ഫുജൈറയില്‍ ഈ വര്‍ഷം നടന്നത് 9,901 വാഹനാപകടങ്ങള്‍; 10 മരണം

ഫുജൈറ: 2024ല്‍ ഫുജൈറയില്‍ നടന്ന വാഹനാപകടങ്ങളില്‍ 10 പേര് മരിക്കുകയും 169 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി. ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനംവരെയുള്ള കാലത്തെ കണക്കാണ് ഫുജൈറ പൊലിസ് പുറത്തുവിട്ടിരിക്കുന്നത്. മൊത്തം നടന്നത് 9,901 അപകടങ്ങളാണ്. ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള് സംഭവിച്ചത്. നാലു പേര്‍ക്ക് ഇക്കാലത്ത് ജീവന് നഷ്ടമായി. അപകടങ്ങളുടെ എണ്ണമെടുത്താലും ഒക്ടോബറിനാണ് ഒന്നാം സ്ഥാനം. ആകെ നടന്നത് 1,083 അപകടങ്ങളാണ്. ഇതില്‍ 26 പേര്‍ക്ക് പരുക്കേറ്റു.
സെപ്റ്റംബറില്‍ 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു ജീവന് അപകടത്തില്‍ പൊലിയുകയും ചെയ്തു. ഫെബ്രുവരിയിലും ഒരു മരണമാണ് സംഭവിച്ചത്. 23 പേര്‍ക്ക് പരുക്കേറ്റു. ജൂണ്‍ മാസത്തില്‍ നടന്ന അപകടങ്ങളില്‍ മൊത്തം 10 പേര്‍ക്ക് പരുക്കേറ്റതായും പൊലിസ് വ്യക്തമാക്കി.