Kerala

മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ല; സ്വർണക്കള്ളക്കടത്തിൽ പി ശശിക്ക് പങ്കുണ്ടെന്നും പിവി അൻവർ

സ്വർണക്കള്ളക്കടത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തലയ്ക്ക് വെളിവില്ലാത്തത് കൊണ്ടാണെന്ന് പിവി അൻവർ. സ്വർണ കള്ളക്കടത്തിൽ പി ശശിക്ക് പങ്കുണ്ട്. ഒരു എസ് പി വിചാരിച്ചാൽ മാത്രം ഇതൊന്നും നടത്താനാകില്ലെന്നും അൻവർ പറഞ്ഞു

കേസും കൂട്ടവുമായി തന്നെ നേരിടാനാണ് ശ്രമമെങ്കിൽ വരട്ടെ കാണാം. താൻ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ലെന്നല്ല പറഞ്ഞത്. താൻ ഇന്നലെയിട്ട സർവേയിൽ 1.2 ദശലക്ഷം ആളുകൾ പ്രതികരിച്ചു. അതിൽ 90 ശതമാനവും പോസിറ്റീവ് പ്രതികരണമാണ്. തനിക്ക് സ്വാർഥ താത്പര്യമില്ല.

തന്റെ പൊതുയോഗത്തെ ജനങ്ങൾ വിലയിരുത്തട്ടെ. പൊതുയോഗം വിപ്ലവമാകുമെന്ന് പറഞ്ഞു, അത് സംഭവിച്ചു. പിവി അൻവറിന്റെ നെഞ്ചത്ത് കയറാതെ സർക്കാർ യുവാക്കളുടെ കാര്യം നോക്കണം. ഇപ്പോൾ തീരുമാനിച്ചാൽ മലപ്പുറം ജില്ലയിൽ മാത്രം 25 പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണം നഷ്ടമാകും

അൻവറിനെ സ്‌നേഹിക്കുന്നവർ 140 മണ്ഡലത്തിലുമുണ്ട്. സിപിഎം വെല്ലുവിളിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണ്. തന്നെ വർഗീയവാദിയാക്കാനാണ് ശ്രമം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സർവേ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button