അമൽ: ഭാഗം 40
രചന: Anshi-Anzz
അപ്പൊ ബാലൻസ് കിട്ടാതെ ഞാൻ നിന്റെ മേലേക്ക് വീണു…… ഇതാ നടന്നത്…. അല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടില്ല…. “”
എന്ന് ചെക്കൻ നമ്മളെ മുഖത്തേക്ക് നോക്കി ഇത്തിരി കലിപ്പോടെ പറഞ്ഞതും നമ്മള് അവനോട് ഓരോന്ന് പറയാൻ തുടങ്ങി…..
“” വായ തുറന്ന് സംസാരിക്കെടി….. “”
എന്നവൻ നല്ല കലിപ്പിൽ പറഞ്ഞതും ഞാൻ അവന്റെ കയ്യിനൊരു കടി അങ്ങ് കൊടുത്തു……
“” ആ………. “”
അപ്പൊ തന്നെ അവൻ കൈ കുടഞ്ഞുകൊണ്ട് എന്നെ തുറിച്ചു നോക്കി…..
“” വായ പൊത്തിപിടിച്ചിട്ട് ഞാൻ പിന്നെ എങ്ങനെ സംസാരിക്കാനാണെടാ…… “”
നമ്മളും ഒട്ടും കലിപ്പ് വിടാതെ അങ്ങോട്ട് തിരിച്ച് ചോദിച്ചു……
“” ഓഹ്….. സോറി…… ഞാൻ അത് ശ്രദ്ധിച്ചില്ല….. എന്ന ok നീ ഉറങ്ങിക്കോ…… “”
“” ആ….. സാർ അങ്ങനെ അങ്ങ് എന്നെ ഉറക്കി പോയാലോ….. സാർ എന്തോ പറഞ്ഞല്ലോ….. എന്നോട് എന്തോ താങ്ക്സ് എന്നോ അങ്ങനെ എന്തോ പറയാൻ വന്നതായിരുന്നു എന്ന്….. എന്നിട്ടെന്താ പറയാതെ പോണത്…… അത് മോശല്ലേ…… “”
നമ്മള് ഒരു കണ്ണിറുക്കി അവനെ നോക്കി ഒരു കള്ളചിരിയും പാസാക്കി അത് ചോദിച്ചതും അവൻ ആകെ വല്ലാണ്ടായി…..
“” ആ….. അത് ഞാൻ പറയാൻ വിട്ടു പോയി…… താനിന്ന് ആ പ്രൊജക്റ്റ് വർക്ക് കംപ്ലീറ്റ് ചെയ്തില്ലേ…. അതിനൊരു താങ്ക്സ്….. “”
“” അതിനെന്തിനാ താങ്ക്സ്….. സാർ എനിക്ക് തന്ന “പണി ” യല്ലേ ഞാൻ ചെയ്‍തത്….. “”
“” ആ…. ആണ്… എന്നാലും അത് അത്ര പെട്ടന്ന് എഴുതി തീരും എന്ന് ഞാൻ കരുതിയിരുന്നില്ല…… “”
“” അതാണ്….. നീ കരുതന്നതൊന്നുമല്ല ഈ ഞാൻ….. നീ ചിന്തിക്കുന്നതിന് നേരെ വിപരീതമായിട്ടായിരിക്കും ഞാൻ……എന്തായാലും താങ്ക്സ് ഒക്കെ ഞാൻ സ്വീകരിച്ചിരിക്കുന്നു…… സാർ പോയാട്ടെ…..“”
എന്ന് ഞാൻ പറഞ്ഞതും അവൻ എന്നെ ഒരുമാതിരി ഒരു നോട്ടം നോക്കിയിട്ട് അവിടുന്ന് ഇറങ്ങി പോയി……
*******
നമ്മള് ഇന്ന് കോളേജിൽ എത്തിയതും എല്ലാവരും നേരത്തെ തന്നെ ഹാജർ ആയിട്ടുണ്ടായിരുന്നു…..
ആ…. നീ വന്നോ…..ഞങ്ങൾ നിന്നെ വെയിറ്റ് ചെയ്ത് ഇരിക്കുവായിരുന്നു….. “-കൃഷ്ണ
“” അങ്ങനെയാണോ….. എന്നാ നമ്മള് എത്തി….. എന്താ അടുത്ത പ്ലാൻ……… “”
നീ പറയ്……”-അജു
“” ഞാൻ എന്താ പറയാ…… നിങ്ങളൊക്കെ നിങ്ങൾക്ക് താല്പര്യം ഉള്ള പരിപാടികളിൽ പങ്കെടുക്ക്…… അല്ലാതെ എന്താ….. “”
“” നീ അങ്ങനെ ഒന്നും പറഞ്ഞിട്ട് കാര്യല്ല…… നീയാണ് എല്ലാം ok ആക്കേണ്ടത്….. “”
ഇതെവിടുന്നാ ഇങ്ങനെ ഒരു അശരീരി കേൾക്കുന്നെ എന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ട് പിന്നിൽ വിമൽ സാറും സ്നേഹ മിസ്സും കലിപ്പനും…….
“” എന്താ അമൽ….. റിഹേഴ്‌സൽ തുടങ്ങുന്നില്ലേ….. “”
“” അതിന് സാർ…… ഞങ്ങൾ എന്ത് ചെയ്യാനാ….. എനിക്കിതിനൊന്നും ഒരു കഴിവും ഇല്ല…. പിന്നെ ഇവർക്കല്ലേ അതൊക്കെ ഉള്ളത്…… അതുകൊണ്ട് ഇവര് നോക്കിക്കോളും എല്ലാം….. “”
പിന്നെ വെറുതെ ആണോടി ഇത്രേം കാലം നിന്നെ നിന്റെ വീട്ടുകാർ മ്യൂസിക് ക്ലാസ്സിനും ഡാൻസ് ക്ലാസ്സിനും ഒക്കെ പറഞ്ഞയച്ചിരുന്നത്…… “-നാച്ചു
, റബ്ബേ….. ഈ കുരിപ്പ് ഇതെങ്ങനെ അറിഞ്ഞു…. ഞാൻ പറഞ്ഞിട്ടില്ലല്ലോ ഇതൊന്നും അവനോട്…. ,
ആഹാ….. ഇവള് മ്യൂസിക്കും ഡാൻസുമൊക്കെ പഠിച്ചിട്ടുണ്ടോ….. എന്നിട്ടാണോ ഒരു കഴിവും ഇല്ലെന്ന് പറഞ്ഞ് ഇരിക്കണത്…. “-വിമൽ സാർ
“”പിന്നല്ലാതെ…. ഇവള് ചെറുപ്പം തൊട്ടേ അതൊക്കെ പഠിച്ചിട്ടുണ്ട്…. കൂട്ടത്തിൽ കരാട്ടെയും ബോക്സിങ്ങും…… “”
എന്നവൻ നമ്മളെ നോക്കി പറഞ്ഞതും ഞാൻ അതൊക്കെ പുച്ഛിച്ചു തള്ളി……
“” ഇനി പറഞ്ഞില്ലെന്നു വേണ്ട……. നിങ്ങടെ ക്ലാസ്സിൽ നിന്ന് മിനിമം ഒരു 5 ഐറ്റംസ് എങ്കിലും വേണം….. അജിൻ പാട്ട് പാടും നീ മ്യൂസിക് ചെയ്യും….. “”
എന്നവൻ പറഞ്ഞതും നമ്മള് തൊള്ളേ തുറന്ന് ഓനെ നോക്കി…… വേറൊന്നും അല്ല….. ഈ അജിൻ എന്ന് പറയുന്നവൻ ഞങ്ങളെ ക്ലാസ്സിലെ ഒരു നിഷ്ക്കു ആണ്…. ഒരു മിണ്ടാ പൂച്ച……. അവനെ എങ്ങനെ എങ്കിലും ഒരു പ്രോഗ്രാമിൽ എങ്കിലും പങ്കെടുപ്പിക്കണമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നു….. എന്നാൽ ഇത് ആ ചെക്കനെ ക്കൊണ്ട് പാട്ട് പാടിക്കാ എന്ന് കേട്ടപ്പോൾ നമ്മള് ആകെ ഷോക്കായി…….
“” but സാർ അവന് പാടാനൊന്നും
അറിയത്തില്ല “”
എന്ന് നമ്മളല്ലാത്ത ബാക്കി ഉള്ളവരൊക്കെക്കൂടി പറഞ്ഞപ്പോൾ അവൻ അവർക്ക് നേരെ തിരിഞ്ഞു….
“” അത് നിങ്ങളാണോ തീരുമാനിക്കുന്നത്….. ഞാൻ പറയുന്നു അജിൻ പാടും… നീയതിന് മ്യൂസിക് ചെയ്യേമ് ചെയ്യും…… ok അല്ലേ അജിൻ….. “”
“” ആ ok സാർ….. “”
അവനിത്തിരി പേടിയോടെ പറഞ്ഞു…… അവന്റെ സൗണ്ട് കേട്ടിട്ട് തന്നെ നമ്മക്ക് കലിആകുന്നുണ്ട്……. നമ്മളെ ലൗഡ്സ്പീക്കർ പോലുള്ള ശബ്ദവും അവന്റെ ആ ആർക്കുംകേൾക്കാത്ത ശബ്ദവും….. ആഹാ ബെസ്റ്റ്…..
“” but സാർ….. one കണ്ടീഷൻ….. “”
നമ്മളത് പറഞ്ഞതും എല്ലാവരും ഞാൻ എന്താ പറയാൻ വരുന്നത് എന്ന് നോക്കി….
“” സാർ….. ഇനി ഫെസ്റ്റ് കഴിയുന്നത് വരെ നമുക്ക് ക്ലാസ്സ് ഇല്ല……അതുകൊണ്ട് ഞങ്ങൾ ഇവിടെ റിഹേഴ്‌സൽ നടത്തിക്കോളാം…… ഓഡിറ്റോറിയത്തിലേക്ക് പോകുന്നില്ല….. “”
“” മ്മ് ok….. “”
ശെരിക്കും പറഞ്ഞാൽ നമ്മള് ആ കലിപ്പൻ ഇതിന് no പറയും എന്നാണ് കരുതിയത്….. പക്ഷേ എന്ത് പറ്റി ആവോ…..
“” ഇനി ഒരു കാര്യം കൂടി…… ഓരോ ബാച്ച്ന്നും ഒരു സ്ക്രിപ്റ്റ് നിർബന്ധമാണ്…… അതുകൊണ്ട് നല്ല ഒരു അടിപൊളി സ്ക്രിപ്റ്റ് നിങ്ങൾ തയ്യാറാക്കണം….. പിന്നെ നിങ്ങടെ പ്രോഗ്രാമിന് വേണ്ട എന്ത് ഹെൽപ് വേണേലും ഞങ്ങളെ മൂന്നാളുടെ അടുത്ത്ന്നും ഉണ്ടാകും……. “”
ഇതും പറഞ്ഞ് അവർ പോയി……
നീ ഞങ്ങളോട് കള്ളം പറയുവായിരുന്നല്ലേ…… ഇത്രയൊക്കെ കലാവാസന ഉള്ള നീയാണോ എനിക്കൊന്നും അറിയില്ലെന്നും പറഞ്ഞ് ഇരുന്നിരുന്നത്……“-കൃഷ്ണ
അവർ പറയുന്നത് കേട്ടതും നമ്മളവരെയൊക്കെ ഒന്ന് നോക്കി ഇളിച്ചു കൊടുത്തു….. എന്നിട്ട് നമ്മള് ആ അജിന്റെ അടുത്ത് പോയിട്ട് ഓനെ ഒന്ന് നോക്കി….. അപ്പൊ ഉണ്ട് ചെക്കൻ എന്നെ നോക്കി പുഞ്ചിരിക്കുന്നു…..
പടച്ചോനെ അപൂർവ കാഴ്ച…..നമ്മൾ ഈ കോളേജിൽ വന്നിട്ട് ആദ്യമായിട്ടാ ഈ ചെക്കൻ ചിരിക്കുന്നത് കാണുന്നത്…… അതും എന്നോട്….. ഇൻക്ക് വയ്യ…….
ആ കോന്തൻ എന്നോട് മ്യൂസിക് ഒക്കെ ചെയ്യാൻ പറഞ്ഞിട്ട് എന്റെ അടുത്ത് ഒരു കുന്തവും ഇല്ലല്ലോ…. പിന്നെ ഞാൻ എന്തോന്ന് ചെയ്യാനാ…..
“” അത് സാരമില്ല അമൽ….. നമുക്ക് ഇപ്പൊ പാട്ട് പാടി നോക്കാം…. പ്രോഗ്രാമിന് ഇനിയും ഒരാഴ്ച കൂടി ഉണ്ടല്ലോ….. “”
അവനത് പറഞ്ഞതും ഞാൻ ശെരി എന്നർത്ഥത്തിൽ തലയാട്ടി……
“” ബെടക്കൂസ്…. ഇവിടെ കമോൺ…..“”
നമ്മൾ അവരെ വിളിച്ചതും അജുവും ശാദിയും ചേട്ടായിയും കൂടി നമ്മളെ അടുത്തേക്ക് വന്നു…..
എന്താടി. “-അജു
“” അത് പിന്നെ നമുക്കേ ഒരു മ്യൂസിക് mojo ചെയ്താലോ…… എങ്ങനെ ഉണ്ട് എന്റെ ഐഡിയ…..കൊള്ളാവോ…. “”
കൊള്ളാം….. സെറ്റ് നമ്മക്ക് ok ആക്കാം…. “-ശാദി
എന്നാ നമുക്ക് ഇതൊരു കൈ നോക്കിയാലോ…. “-ചേട്ടായി
ok……ഞങ്ങൾ എല്ലാവരും കയ്യിലടിച് അത് പാസാക്കി……
അങ്ങനെ നമ്മള് പാട്ടും സെലക്ട് ചെയ്തു…. 🎶🎵ജിയ ജലേ… ജാൻ ജലേ…
നയ്നൊ തലേ…. ദൂൻ ചലേ…. ദുആൻ ചലേ…
റാത് ബർ ദുആൻ ചലേ….
ജാനൂനാ…..ജാനൂനാ…. ജാനൂനാ… സഖി രി..
ജിയ ജലേ…….. ജാൻ ജലേ……… 🎶🎵
ഹുയീ ……. നമ്മള് പൊളിക്കും…. ഇൻക്ക് വയ്യ……
നമ്മളിങ്ങനെ റിഹേഴ്‌സലും കത്തിഅടിക്കലും ഒക്കെ ആയി ഇരിക്കുമ്പോളാണ് ഒരു കുട്ടി വന്ന് എന്നെ വിളിച്ചത്…… അവളെ അടുത്തേക്ക് പോയതും അവൾ എന്റെ കയ്യിൽ ഒരു പേപ്പർ തന്നിട്ട് അവിടുന്ന് വേഗം പോയികളഞ്ഞു…..
നമ്മളതും നോക്കി നിന്നപ്പോളാണ് നമ്മളെ കയ്യിൽ അവൾ തന്ന പേപ്പറിന്റെ കാര്യം ഓർമ്മ വന്നത്…. ഇതെന്താപ്പോ സംഭവം എന്ന് കരുതി നമ്മാളാ പേപ്പർ തുറന്ന് അതിലെഴുതിയത് വായിച്ചതും ഞാൻ ആകെ കിളിപാറി നിന്നു……………..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…