Kerala

എഡിജിപിക്കെതിരെ നടപടി വേണമെന്നത് സിപിഐയുടെ മാത്രം ആവശ്യമായിരുന്നില്ല: വിഎസ് സുനിൽകുമാർ

എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുത്തതിൽ പ്രതികരിച്ച് വിഎസ് സുനിൽ കുമാർ. ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത നിലപാടാണ് ആ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സുനിൽ കുമാർ പറഞ്ഞു. സിപിഐ വളരെ ശക്തമായ രാഷ്ട്രീയ അഭിപ്രായം പറഞ്ഞു. എന്നാൽ ഏതെങ്കിലും തരത്തിൽ സമ്മർദം ഉപയോഗിക്കാറില്ല. നിലപാടാണ് പറയുന്നത്

മുഖ്യമന്ത്രി എടുത്ത സമീപനം അന്വേഷണം നടത്തി മാത്രമേ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കൂ എന്നാണ്. അതിനോട് യോജിക്കുന്നു. റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും, ഞായറാഴ്ച ആയിട്ട് പോലും എഡിജിപിയെ തൽസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു

ആർഎസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതായിരിക്കണം കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയതിൽ എഡിജിപിയെ മാറ്റണമെന്ന് സിപിഐയുടെ മാത്രം ആവശ്യമല്ലെന്നും സുനിൽ കുമാർ പറഞ്ഞു.

Related Articles

Back to top button