Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 7100 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച 56,960 രൂപയായി ഉയർന്നാണ് സ്വർണവില റെക്കോർഡിട്ടത്. തുടർന്ന് ശനിയാഴ്ച വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. 57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് സ്വർണവില ഇടിഞ്ഞത്.

Related Articles

Back to top button