Novel

മംഗല്യ താലി: ഭാഗം 1

രചന: കാശിനാഥൻ

സർവ്വഭരണവിഭൂഷിതയായി ഓറഞ്ച് നിറം ഉള്ള കാഞ്ചിപുരം പട്ടുടുത്തു, മുടി നിറയെ മുല്ലപ്പൂ ചൂടി,അതി സുന്ദരിയായി, അല്പം ഗർവോട് കൂടി അണിഞ്ഞൊരുങ്ങി കതിർ മണ്ഡപത്തിൽ ഇരിയ്ക്കുകയാണ് ഐശ്വര്യ..അരികിൽ ഇരിക്കുന്ന അനിരുദ്ധൻ അവളെ ഒന്നു പാളി നോക്കിയപ്പോൾ നാണത്തോടെ അവൾ മുഖം കുനിച്ചു.അത് കണ്ടതും അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി തത്തികളിച്ചു.

കുറച്ചു മാറി അതേ സ്റ്റേജിൽ ആയി അലങ്കരിച്ചിരിക്കുന്ന മണ്ഡപത്തിൽ പേടിയോടെ  മുഖം താഴ്ത്തി ഇരിക്കുന്നുണ്ട് മറ്റൊരുവൾ..

ഭദ്ര..

അച്ഛനും അമ്മയും ആരെന്നു അറിയാത്ത ഒരു പാവം അനാഥ കുട്ടി.

21വർഷങ്ങൾക്ക് മുന്നേ മംഗലത്തു ഓർഫനേജിന്റെ മുറ്റത്തു ഉണ്ടായിരുന്ന അമ്മ തൊട്ടിലിൽ ആരോ കൊണ്ട് പോയി കിടത്തിയിട്ട് പൊയ്ക്കളഞ്ഞ ഒരു പാവം പെൺകിടാവ്

ഐശ്വര്യയെ പോലെ
ഒരുപാട് വെളുത്തു തുടുത്ത സുന്ദരി ഒന്നും അല്ലെങ്കിലും, അവൾ ആരുടെ കണ്ണുകളിലും മനോഹരി ആയിരുന്നു.

പറയത്തക്ക ആഭരങ്ങൾ ഒന്നും തന്നെയില്ല..

ആകെ കൂടി ഉള്ളത്, ഒരു മുല്ലമൊട്ടു മാലയും, പിന്നെ കരിമണിമാലയും ആണ്.പിന്നെ പാദസ്വരവും കഴുത്തിൽ ഇട്ടിട്ടുണ്ട്.

കൈകളിൽ ഈരണ്ട് വളകൾ, നടുക്ക് ഓരോ കാപ്പും, വിരലിൽ രണ്ടു മോതിരം ഉണ്ട്.
കടും ചുവപ്പ് നിറം ഉള്ള പട്ടണിഞ്ഞു ചുരുണ്ടു ഇടതൂർന്ന പനങ്കുല പോലുള്ള മുടി നിറയെ മുല്ലപ്പൂ വെച്ചു, ചുവപ്പ് നിറം ഉള്ള വട്ടപൊട്ടും ചുറ്റി അവൾ ഇരിക്കുന്നത് കണ്ടപ്പോൾ, അമ്പലക്കാവിലേ ആളുകളുടെ ഒക്കെ കണ്ണ് തള്ളിപ്പോയി.

മംഗലത്തുഅമ്മ രണ്ടു ദിവസം മുന്നേ വാങ്ങി കൊടുത്തത് ആയിരുന്നു ഈ ആഭരണങ്ങളും സാരിയും ഒക്കെ..

“മുഹൂർത്തം ആയിരിക്കുന്നു, ഈ കുട്ടീടെ ചെക്കൻ ഇതേ വരെ ആയിട്ടും എത്തിയില്ലലോ ”

തിരുമേനി മുഖം തിരിച്ചു നോക്കിയപ്പോൾ അതി സുന്ദരിയായ ഒരു യുവതി സ്റ്റേജിലൂടെ ചുറ്റിനും നോക്കി.

“ഇപ്പൊ വരും… പത്തു മിനിറ്റ് കൂടി ടൈം ഉണ്ടല്ലോ ”

അവരുടെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഒന്നു നോക്കണം എന്ന് ഭദ്രയ്ക്ക് ആഗ്രഹം ഉണ്ടെങ്കിലും പേടി കാരണം മുഖം ഉയർത്തിയില്ല.

അല്പം കഴിഞ്ഞതും തേനീച്ച മൂളും പോലെ ഒരു മൂളൽ..

കാണികൾ എല്ലാവരും പിറു പിറുക്കുന്നത് ആണ്.

“ഹരിക്കുട്ടൻ വന്നു, ഇനി വൈകിക്കേണ്ട അല്ലേ ചേച്ചി ”

പിന്നിൽ നിന്നും ആരോ പറയുന്നുണ്ട്.

പേടി കാരണം ഭദ്രയുടെ നെഞ്ച്ഇടിപ്പ് വർധിച്ചു.

അരികിൽ ഒരുവൻ വന്നിരിക്കുന്നതു അറിഞ്ഞതും അവളുടെ തൊണ്ട വറ്റി വരണ്ടു.

പെട്ടെന്ന് തന്നെ കൊട്ടും മേളവും ഒക്കെ ആരംഭിച്ചു.

ആദ്യം മൂത്തയാളുടെ നടക്കട്ടെ അല്ലേ?

തിരുമേനി അനുവാദം തേടി നോക്കിയത് മംഗലത്തു അമ്മയെ ആയിരിക്കും എന്ന് അവൾ ഊഹിച്ചു.

ഹ്മ്മ്… ആദ്യം അനിരുദ്ധന്റെ യും ഐശ്വര്യ മോളുടെയും വിവാഹമാണ് നടക്കേണ്ടത്, ശേഷം ഹരികുട്ടന്റെ.

നിർദേശം ലഭിച്ചതും പൂജിച്ച മഞ്ഞ പൂത്താലി എടുത്തു അയാൾ അനിരുദ്ധന്റെ കൈയിൽ കൊടുത്തു.

“നല്ലോണം പ്രാർത്ഥിച്ചു കൊണ്ട് വാങ്ങിച്ചോളൂ മോനേ, ”

അമ്മ പറഞ്ഞതും മകൻ ഒന്നു പുഞ്ചിരി തൂകി.

എന്നിട്ട് അല്പം വിറയലോടെ താലി ചരട് മേടിച്ചു.

അരികിൽ ഇരിക്കുന്ന ഐശ്വര്യം യുടെ കഴുത്തിലേക്ക് ആ താലി അണിയിച്ചപ്പോൾ കൊട്ടും കുരവയും മുഴങ്ങി.

പരസ്പരം മാല ചാർത്തിയ ശേഷം ഇരുവരും എഴുന്നേറ്റു അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു അനുഗ്രഹം മേടിച്ചു.

അടുത്തത് ഹരിക്കുട്ടന്റെ..

മുൻപ് ചെയ്തത് പോലെ തന്നെ തിരുമേനി ചെയ്തപ്പോൾ ഹരിയും ആ താലി ചരട് ഏറ്റു വാങ്ങി.

എന്നാൽ അനിയേട്ടനെ പോലെ അവന്റെ കൈകൾ ഒരിക്കൽ പോലും വിറച്ചിരുന്നില്ല എന്നത് ആണ് സത്യം.

അരികിലായി ഇരുന്ന ഭദ്രയുടെ കഴുത്തിലേയ്ക്ക് താലി കെട്ടിയ ശേഷം അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൻ മുൻപോട്ട് നോക്കി ഇരുന്നു.

മാല ചാർത്തുവാൻ വേണ്ടി ഒന്ന് കുനിഞ്ഞു കൊടുക്കുവാൻ പോലും ഇഷ്ട്ടപ്പെടാതെ ഹരി ഇരിക്കുന്നത് കണ്ടപ്പോൾ ലക്ഷ്മിയമ്മ വന്നു അവനെ ഒന്ന് തോണ്ടി..

ആ സമയത്ത് ആയിരുന്നു ഭദ്ര മുഖം ഉയർത്തി അവനെ ഒന്ന് നോക്കിയത് പോലും.

മെല്ലെ ഒന്ന് തല അല്പം താഴ്ത്തിയതും ഭദ്ര വേഗം തുളസി മാല അവന്റെ കഴുത്തിലേക്ക് ഇട്ടു.

പുറകെ അവനും ഭദ്രയ്ക്കും ഇട്ടു കൊടുത്തു, എന്നിട്ട്
പുച്ഛഭാവത്തിൽ മുഖം മാറ്റി.

“അമ്മയുടെ അനുഗ്രഹം മേടിക്ക് മക്കളെ ”

പിന്നിൽ നിന്നും രാമൻ ചെറിയച്ഛന്റെ ശബ്ദം കേട്ടതും ഹരി മണ്ഡപത്തിൽ നിന്നും എഴുന്നേറ്റു. ഒപ്പം ഭദ്രയും.

അമ്മയുടെ കാലിൽ തൊട്ടു തൊഴുതു.

അനിരുദ്ധനും ഐശ്വര്യയും ക്യാമറമാന്റെ നിർദ്ദേശ പ്രകാരം ഓരോരോ സ്റ്റൈലിൽ പോസ്സ് ചെയ്യുന്നത് നോക്കി ഭദ്ര വെറുതെ നിന്നു.

“അവരെ നോക്കി വെള്ളം ഇറക്കാതെ മാറിപ്പോടി നീയ് ”

കാതോരം ഹരിയുടെ ശബ്ദം കേട്ടതും ഭദ്ര ഞെട്ടി വിറച്ചു കൊണ്ട് മുഖം തിരിച്ചു.

തുടരും
രചന കാശിനാഥൻ

Related Articles

Back to top button