Novel

കനൽ പൂവ്: ഭാഗം 43

രചന: കാശിനാഥൻ

അമ്മയുടെ അരുകിൽ നിന്നും പാർവതി ഇറങ്ങി വരുമ്പോൾ അർജുൻ ആരെയോ ഫോണിൽ വിളിച്ചുകൊണ്ട് നിൽക്കുന്നത് അവൾ കണ്ടു.

അവളെ കണ്ടതും അവൻ പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു..

തന്റെ ഫോണ് റിങ് ചെയ്തു.. രണ്ട് തവണ..
അർജുൻ പറഞ്ഞതും അവൾ പെട്ടെന്ന് ഫോൺ എടുത്തു നോക്കി.
ചക്കിയായിരുന്നു.

കുറച്ചു ബിസി ആണ്, വിളിക്കാം.. വാട്ട്‌സപ്പിൽ അവൾ മെസ്സേജ് അയച്ചു..

അരുന്ധതിയമ്മ കയറി വന്നപ്പോൾ പാർവതി ഫോൺ മേശമേൽ വെച്ചു.എന്നിട്ട് നന്ദിയോടെ അവരെ നോക്കി.

ആദ്യത്തെ കുറച്ചു ദിവസം ഇത്തിരി ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇപ്പൊ കുഴപ്പമില്ല, ജയശ്രീ ഓക്കേ ആയി….
അവർ പറഞ്ഞപ്പോൾ പാർവതി തല കുലുക്കി.

അർജുൻ അണിയിച്ച താലിയും വലിച്ചെറിഞ്ഞു പോകാനും മാത്രം പ്രശ്നങ്ങളുണ്ടായിരുന്നു, എനിക്ക് അറിയാം..തെറ്റ് എന്റെ മകന്റെ ഭാഗത്തു ആണ്,. സാരമില്ല, അതൊക്കെ ഓരോ സാഹചര്യം.. അർജുനും ആയിട്ട് ഒത്തു പോകാൻ കഴിയില്ലെങ്കിൽ നമ്മൾക്ക് ബാക്കി നടപടികൾ നോക്കാം കേട്ടോ…പാർവതിയുടെ അമ്മയൊന്നു റിക്കവർ ആയി വരട്ടെ.

ഞാൻ ഒരു വീട് എടുത്തോളാം. എന്നിട്ട് മാറാം.

അതൊക്കെ ഇത്ര തിടുക്കത്തിൽ ആലോചിച്ചു കൂട്ടണോ, പാർവതി ജോലിക്ക് പോയി തുടങ്ങിയത് അല്ലെ ഒള്ളു.. പിന്നെ രണ്ട് മൂന്നു മാസത്തേക്ക് അമ്മയ്ക്ക് റസ്റ്റ്‌ വേണം. ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാറായിട്ട് പോകാം….

അരുന്ധതി പറഞ്ഞപ്പോൾ അവൾ മൗനം പാലിച്ചു.

അര മണിക്കൂർ നേരം കൂടി ചിലവഴിച്ചു, അരുന്ധതി അവിടെ നിന്നും തിരിച്ചു പോകാൻ ഇറങ്ങി. ജയശ്രീയുടെ അടുത്തു ചെന്നു യാത്രയൊക്കെ പറഞ്ഞിട്ട് ആയിരുന്നു അവർ മടങ്ങി പോയതു.. അർജുൻ അമ്മയെ കൊണ്ട് വിടാം എന്ന് പറഞ്ഞു എങ്കിലും അരുന്ധതി അവരുടെ ഡ്രൈവറേ വിളിച്ചു വരുത്തിയിട്ട് പോകുകയാരുന്നു.

അംബികയാണ് ജയശ്രീയുടെ കാര്യങ്ങൾ എല്ലാം നോക്കി നടത്തുന്നത്. കൂടാതെ റാണി എന്നൊരു സ്ത്രീയും ഉണ്ട്. അടുക്കളജോലികൾ ചെയ്യാൻ വേണ്ടി. അവരെ അരുന്ധതി ഏർപ്പാടക്കിയത് ആയിരുന്നു..

അമ്മയെ യാത്രയാക്കിയ ശേഷം അർജുൻ കയറി വന്നപ്പോൾ കണ്ടു തന്നേ കാത്തു നിൽക്കുന്ന പാർവതിയെ.
അവൻ അടുത്തേക്ക് വന്നു.

നന്ദിയുണ്ട്… ഒരുപാടൊരുപാട്… എന്റെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കിൽ ഞാൻ അനാഥയായേനെ….

അവനെ നോക്കി കൈ കൂപ്പിക്കൊണ്ട് പാർവതി കരഞ്ഞു.

അവളുടെ തോളിൽ ഒന്ന് തട്ടിയ ശേഷം അർജുൻ അവന്റെ മുറിയിലേക്ക് പോയി.

തന്റെ ബാഗ് എടുത്തു, അതിൽ നിന്നും ഒരു ചുരിദാർ വലിച്ചു പുറത്തേയ്ക്ക് ഇട്ടിട്ട് പാർവതി കുളിക്കാൻ വേണ്ടി കയറി.

എത്ര തടഞ്ഞിട്ടും കണ്ണുനീർ ഒഴുകികൊണ്ടെയിരുന്നു. അവൾക്ക് സഹിക്കാൻ പറ്റുന്നില്ല.
ഇതെന്തൊക്കെയാണ് തന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.. മാറി മാറിഎന്നും പ്രശ്നങ്ങൾ ആണല്ലോ കണ്ണാ..ഇതിനൊരു മോചനം ilഇല്ലെ തനിക്ക്..

കുളിച്ചു ഇറങ്ങി വന്നപ്പോൾ അമ്മയുടെ ബെഡ് ഉയർത്തി വെയ്ക്കുന്നുണ്ട് അർജുനേട്ടൻ

എന്താ.. എന്ത് പറ്റി.
പെട്ടന്ന് അവൾ അവന്റെ അടുത്തേക്ക് ഓടി ചെന്നു.

ഒന്നുല്ല, ഹെഡ് ന്റെ ഭാഗം just ഒന്ന് പൊക്കിയത് ആണ്. ഫുഡ്‌ കൊടുക്കാൻ.അവൻ പറഞ്ഞു

ഞാൻ പേടിച്ചു പോയി…

ഹെയ് ഇപ്പൊ കുഴപ്പമില്ല മോളെ, നേരത്തെ ഭക്ഷണം കഴിക്കും.. ഗുളികയൊക്കെ കുറേ ഉണ്ടല്ലോ.
ജയശ്രീ പറഞ്ഞു.

അംബികചേച്ചി അമ്മയ്ക്ക് കഴിക്കാൻ കഞ്ഞിയും പയറും എടുത്തു കൊണ്ട് വന്നു. ദഹിക്കാൻ ഉള്ള എളുപ്പത്തിനു ആണെന്ന് ചേച്ചി അവളോട് പറഞ്ഞു…

ഞാൻ കൊടുക്കാം ചേച്ചി, ഇങ്ങു തന്നേക്ക്..
അവൾ പറഞ്ഞതും അംബിക വിലക്കി.

മോള് സാറിന്റെ അടുത്തേക്ക് ചെല്ലു. അമ്മേടെ കാര്യം ഞാൻ നോക്കികൊള്ളം.ഇത്രയും ദിവസോം ട്രെയിനിങ് ആയിട്ട് നടന്നിട്ട് ഇന്ന് ഇങ്ങട് വന്നത് അല്ലെ ഒള്ളു..

അവർ പറയുന്നത് കേട്ടതും പാർവതി വിഷമിച്ചു പോയി…

താലി തിരിച്ചു കൊടുത്തു പോയ വിവരം ഒന്നും അംബിക ചേച്ചിയ്ക്ക് അറിയില്ല ഉള്ളത് അവൾ ഓർത്തു..അമ്മയോടും അത്ര കാര്യമായിട്ട് ഒന്നും പറഞ്ഞിരുന്നില്ല..
എങ്കിലും മുറിക്ക് പുറത്തേക്ക് ഇറങ്ങി പോകാതെ അവൾ മടിച്ചു അവിടെത്തന്നേ നിന്നു.

മോളെ.. ഈ കുടുംബം നിന്നെ ദ്രോഹിച്ചെന്ന് ഞാൻ കരുതിയതായിരുന്നു. പക്ഷെ ഇവരൊക്കെ നല്ല ആളുകളാ.. അർജുൻ അന്ന് വന്നില്ലായിരുന്നുങ്കിൽ, ഹോസ്പിറ്റലിൽ എത്തിച്ചില്ലായിരുന്നുങ്കിൽ ഒരുപക്ഷേ നിന്റെയമ്മ ഇന്ന് ജീവനോട് കാണില്ലാരുന്നു മോളെ. അന്നേരത്തെ ആ സാഹചര്യത്തിൽ അർജുൻ നിന്നോട് പൊട്ടിത്തെറിച്ചു പോയതാണ്.. അവുടുത്തെ സെർവെൻറ് ഒരു പാവം സ്ത്രീ അല്ലായിരുന്നോ.. ആ ഒരു വിഷമംകൊണ്ട് അന്ന് നിന്നോട് അങ്ങനെയൊക്കെ സംസാരിച്ചത് പോലും.. അരുന്ധതിചേച്ചി എന്നോട് മാപ്പ് പറഞ്ഞു.

അംബിക ഇറങ്ങിപ്പോയ തക്കം നോക്കി ജയശ്രീ മകളോട് പറഞ്ഞത് ആയിരുന്നു ഈ കാര്യങ്ങൾ.

പാർവതിയാണെങ്കിൽ അമ്മയുടെ കൈ തണ്ടയിൽ മെല്ലെ തഴുകികൊണ്ട് ഇരുന്നു……തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button