Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 108

രചന: റിൻസി പ്രിൻസ്

‘നീ ഇവന് കൊടുക്കാനുള്ള പണമാണത്. അതിന് എന്ത് കണ്ടീഷൻ..? അങ്ങനെ കണ്ടീഷൻ വയ്ക്കേണ്ട യാതൊരു കാര്യവും ഇതിലില്ല.

ദേഷ്യത്തോടെ അമ്മാവൻ പറഞ്ഞു.

” ഏട്ടന്റെ പണത്തിന്റെ കാര്യത്തിൽ എനിക്ക് യാതൊരു കണ്ടീഷനും ഇല്ല. ആ കാര്യം അല്ല ഞാൻ പറഞ്ഞത്,

” എങ്കിൽ പറ കേൾക്കട്ടെ നിന്റെ കണ്ടീഷൻ

അത്ര താല്പര്യം ഇല്ലാത്ത രീതിയിൽ അമ്മാവൻ പറഞ്ഞപ്പോൾ അവൻ സതിയുടെയും സുഗന്ധിയുടെയും എല്ലാം മുഖത്തേക്ക് നോക്കി.

” സുഗന്ധി ചേച്ചിക്ക് കൊടുക്കാനുള്ളതെല്ലാം ഇവിടുന്ന് കൊടുത്തിട്ട് ആണ് കല്യാണം കഴിപ്പിച്ചു വിട്ടത്. പിന്നെ ശ്രീലക്ഷ്മി അവളുടെ കാര്യം ഞാൻ നോക്കിക്കോളാം, അത് എനിക്ക് പറ്റുന്നതാ. ഇപ്പോൾ തന്നെ സുധിയേട്ടന് കണക്കും കാര്യങ്ങളുമായി… ഞാനീ വീട്ടിൽ ഒന്നും ചെലവാക്കില്ലെന്നൊന്നും പറയാൻ പറ്റില്ലല്ലോ. സുധിയേട്ടൻ ചെലവാക്കിയത് അത്രയൊന്നും ചെയ്തിട്ടില്ലെങ്കിലും എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഒക്കെ വീടിനു വേണ്ടി ഞാൻ ചെയ്തിട്ടുണ്ട്. അത് ഉണ്ടായിട്ടൊന്നുമല്ല, എന്നെങ്കിലും ഒരു കാലത്ത് എനിക്ക് എന്നെ ഈ വീട് കിട്ടുമെന്നുള്ള ഒരു പ്രതീക്ഷ ഒന്നുകൊണ്ടും കൂടിയാ. പക്ഷേ ഇപ്പോൾ അമ്മാവന്റെയും വാക്കുകൾ കേട്ടിട്ട് എനിക്ക് വല്ലാത്തൊരു പേടിയുണ്ട്. അതുകൊണ്ട് ഞാൻ ഒരു 5 ലക്ഷം രൂപ കൂടി സുധിയേട്ടന് കൊടുക്കാം, പകരം അമ്മയുടെ സ്ഥലവും വീടും എന്റെ പേരിൽ എഴുതി തരണം. ഒപ്പം എന്റെ കടയ്ക്ക് അടുത്തുള്ള കട സുധിയേട്ടൻ എടുക്കാനും പാടില്ല. കാരണം അത് എന്റെ കച്ചവടത്തെ ബാധിക്കും. പിന്നെ ഏട്ടനും അനിയനും തമ്മിൽ വഴക്കായി എന്ന് നാട്ടുകാർ പറയേണ്ടി വരും.

ആരെയും കുസാതെ ശ്രീജിത്ത് പറഞ്ഞപ്പോൾ സുധി ഞെട്ടിപ്പോയിരുന്നു. എന്തൊക്കെ കാര്യങ്ങളാണ് ഇവൻ ചിന്തിച്ചു കൂട്ടിയിരിക്കുന്നത്. അങ്ങനെയൊന്നും താൻ ചിന്തിച്ചു കൂട്ടിയിട്ടില്ല. വല്ലാത്ത വിഷമം വന്നു സുധിയ്ക്ക്. ഇത്രകാലം താൻ മനസ്സിൽ വലിയ സ്നേഹത്തോടെ കൊണ്ടുനടന്നവനാണ്, അവനാണ് ഇങ്ങനെ പറയുന്നത്.

” നിനക്ക് നാണമില്ലേ ശ്രീജിത്തേ ഇങ്ങനെ സംസാരിക്കാൻ..?

അമ്മാവൻ ചോദിച്ചു

“5 ലക്ഷം ഉലുവയാണോ നീ ഇവന്റെ ഷെയർ ആയിട്ട് കരുതിയിരിക്കുന്നത്..? ഈ വീടിന്റെ മതിപ്പ് വില വച്ചു നോക്കുമ്പോൾ അതിന്റെ മൂന്നിൽ ഒന്നു പോലും നീ അവന് കൊടുക്കുന്നി എന്നതാണ് സത്യം. അഞ്ച് ലക്ഷം രൂപയാണ് ഈ വീട്ടിൽ നിന്നും അവന് കിട്ടാനുള്ളത്. ഏറ്റവും കുറഞ്ഞത് ഒരു 20 ലക്ഷം രൂപ അവന് കൊടുക്കണം, ഇല്ലാതെ നിന്റെ പേരിൽ തരാൻ പാടുള്ളതല്ല.

അമ്മാവൻ പറഞ്ഞു

” 20 ലക്ഷം രൂപ അവനിപ്പോൾ എവിടുന്ന് എടുത്ത് കൊടുക്കും..?

അമ്മാവന്റെ മുഖത്തേക്ക് നോക്കി സതി ചോദിച്ചപ്പോഴാണ് ശരിക്കും സുധി ഞെട്ടി പോയത്. അമ്മയുടെ ആഗ്രഹവും അതാണ്, താൻ ഈ വീട്ടിൽ ശരിക്കും ഒരു അധികപ്പറ്റാണെന്ന് അവർക്ക് തോന്നിയിരുന്നു.

” കൊടുക്കാൻ പറ്റണം.

അമ്മാവൻ പറഞ്ഞു

” പിന്നെ ഈ വീടും സ്ഥലവും ഒന്നും സുധി ഉണ്ടാക്കിയതല്ല. ഇതൊക്കെ ചേട്ടൻ ഉണ്ടാക്കിയത് ആണ്, സുധി അതൊക്കെ കുറച്ച് മെച്ചത്തിലാക്കി എന്നുള്ളതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലല്ലോ. എങ്ങനെ നോക്കിയാലും ഒരു 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തോന്നും അവൻ ചെയ്തിട്ടില്ല. ഒരു 5 ലക്ഷം രൂപയും കൂടി കുറച്ചുനാൾ കഴിഞ്ഞ് സ്ഥലം വിൽക്കുമ്പോൾ കൊടുക്കണം, അപ്പോൾ പിന്നെ 10 ലക്ഷം രൂപ ആയില്ലേ.?

സതി പറഞ്ഞു..

” അതുകൊള്ളാം ഇവിടെ വെറുതെക്കാരി ആയത് ഞാനാണല്ലേ..?

സുഗന്ധി പറഞ്ഞു

” ചേച്ചിക്ക് തരാനുള്ളതെല്ലാം തന്ന് പറഞ്ഞു വിട്ടതല്ലേ വീണ്ടും ഭാഗം വേണമെന്ന് പറയുന്നത് ശരിയായ നടപടിയാണോ..? മാത്രമല്ല അങ്ങനെ ഒന്നും തരാമെന്ന് കല്യാണ സമയത്ത് പറഞ്ഞിട്ടും ഉണ്ടായിരുന്നില്ല.

ശ്രീജിത്ത് സുഗന്ധിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു

” ആരു പറഞ്ഞു അപ്പുറത്തെ സ്ഥലം വിൽക്കുമ്പോൾ അതിൽ ഒരു ഭാഗം സുഗന്ധികുള്ളതാണെന്ന് അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു

അജയൻ പെട്ടെന്ന് പറഞ്ഞു

” അതെ ആ സ്ഥലം വെക്കുമ്പോൾ എന്തെങ്കിലും അവർക്കും കൂടി കൊടുക്കണം

സതി പിൻതാങ്ങി

” അതൊന്നും ശരിയായ കാര്യമല്ല, ഞാനത് സമ്മതിക്കില്ല

ശ്രീജിത്ത് തീർത്തു പറഞ്ഞു.

സുഗന്ധി അമ്പരപോടെ അവനെ നോക്കി. അവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നു ഈ സമയത്ത് സുധിയായിരുന്നുവെങ്കിൽ ഇത്രക്ക് തന്റെ മുഖത്ത് നോക്കി പറയില്ലായിരുന്നു,

സുധിയുടെ കഷ്ടപ്പാടുകളും അവസ്ഥകളും കേട്ട് തളർന്നു നിൽക്കുകയാണ് മീര..!അവൾക്ക് ആ നിമിഷം അവനെ ഒന്ന് ചേർത്തുപിടിക്കണം എന്ന് തോന്നിയിരുന്നു. അത്രയ്ക്ക് ഒറ്റയ്ക്കായതായി തോന്നുന്നുണ്ടാവും ആ മനസ്സെന്ന് അവൾക്ക് ഉറപ്പായിരുന്നു. അല്ലെങ്കിലും തന്നെക്കാൾ ആ മനസ്സ് കണ്ടവർ മറ്റാരും ഉണ്ടായിരിക്കില്ലല്ലോ. അതുകൊണ്ട് തന്നെ അവന്റെ അരികിലേക്ക് ഓടിച്ചെന്നു . ആ കൈകളിൽ ചേർത്ത് പിടിക്കണം എന്നാണ് അവൾക്ക് തോന്നിയത്. ഇത്രയും ആളുകൾ ഇവിടെ ഉണ്ടായിട്ടും അവൻ അവിടെ ഒറ്റപ്പെട്ട് നിൽക്കുകയാണെന്ന് അവൾക്ക് തോന്നി, അതുകൊണ്ട് തന്നെ നിന്നെടുത്ത് നിന്നും അവൾ അവന്റെ അരികിലേക്ക് ചെന്നുനിന്നു. അവനൊന്നും അറിയുന്നില്ല എന്ന് അവൾക്ക് തോന്നി. ആരും കാണാതെ അവന്റെ കൈകളിൽ അവൾ മുറുക്കി പിടിച്ചു. ആ നിമിഷം അവൻ അവളെ ഒന്ന് നോക്കി..! ആ കണ്ണുകളിൽ അവനോടുള്ള സ്നേഹം അലയടിക്കുന്നത് അവൻ കണ്ടു. കുറച്ചൊരു ആശ്വാസം..! ഒറ്റയ്ക്കല്ല ചേർത്ത് പിടിക്കാൻ പെണ്ണ് ഒരുത്തി എങ്കിലും കൂടെയുണ്ട്. അവന് ഒരു ധൈര്യമായി

” അമ്മയുടെ പേര് ഞാൻ കെഎസ്എഫ്ഇ തുടങ്ങിയ ചിട്ടിയുടെ പൈസ 5 ലക്ഷം എനിക്ക് രണ്ടാഴ്ചക്കുള്ളിൽ കിട്ടിയിരിക്കണം, ഇല്ലെങ്കിൽ കെ എസ് എഫ് ഇ വഴി ഞാൻ നിയമപരമായി മുന്നോട്ട് പോകും

എല്ലാവരുടെയും നിശബ്ദതയ്ക്കുള്ളിൽ സുധിയുടെ ശബ്ദം ഉയർന്നു. പെട്ടെന്ന് അമ്പരപ്പോടെ എല്ലാവരും അവനെ നോക്കി,

” ശ്രീജിത്ത്‌ തരാമെന്ന് പറഞ്ഞ ബാക്കി പൈസ ഒന്നും ഞാൻ വാങ്ങില്ല, അമ്മ പറഞ്ഞല്ലോ പത്തുലക്ഷം രൂപയിൽ താഴെ ഞാൻ ഈ വീടിനുവേണ്ടി ചെലവാക്കിയിട്ടുള്ളൂന്ന്. ഈ വീടിന് വേണ്ടി ഞാൻ ചെയ്തത് എന്തൊക്കെയാണെന്ന് എനിക്ക് ഓർമ്മയില്ല, കാരണം ഞാൻ ഇതിലൊന്നും കണക്ക് വച്ചിട്ടുണ്ടായിരുന്നില്ല. അമ്മയ്ക്ക് കൃത്യമായി കണക്കുണ്ടല്ലോ, അപ്പോൾ 10 ലക്ഷം രൂപ എനിക്ക് തന്നാൽ മതിയെന്ന് അമ്മ പറഞ്ഞല്ലോ, അപ്പോൾ അമ്മ കൂടി കേൾക്കാൻ വേണ്ടി പറയാ ഈ വീടിന്റെ ആധാരം മറ്റൊരാളുടെ പേരിലേക്ക് കൈമാറ്റം ചെയ്യണമെങ്കിൽ എന്റെ ഒപ്പ് കൂടി വേണം.

എല്ലാവരും ഞെട്ടിപ്പോയിരുന്നു

” ആ രീതിയിലാണ് വിൽപത്രം തയ്യാറായിരിക്കുന്നത്. അച്ഛൻ ഒരുപക്ഷേ ഇതൊക്കെ നേരത്തെ മനസ്സിൽ കണക്കുകൂട്ടിയിട്ടുണ്ടാവും. അതുകൊണ്ടാവും എന്നെ ഒറ്റപ്പെടുത്താതിരിക്കാൻ അങ്ങനെ ചെയ്തുവച്ചത്. ഇത് ഞാൻ അറിഞ്ഞത് ശ്രീലക്ഷ്മിക്ക് വേണ്ടി എജുക്കേഷൻ ലോൺ എടുക്കാൻ ആധാരം കൊണ്ട് പോയപ്പോൾ അന്ന് വിനോദ് ഈ കാര്യം പറഞ്ഞപ്പോൾ ആണ്. എനിക്ക് അവിടെ നിന്നും പെട്ടെന്ന് വരാൻ പറ്റാത്തതുകൊണ്ട് തന്നെയാ ലോൺ കിട്ടാതിരുന്നത്. അമ്മ പറഞ്ഞതുപോലെ ആ 10 ലക്ഷം രൂപ എന്റെ കൈയ്യിൽ ആറുമാസത്തിനുള്ളിൽ ശ്രീജിത്തോ മാറ്റാരോ തന്നിരിക്കണം. അങ്ങനെയാണെങ്കിൽ ഞാൻ ആധാരത്തിൽ ഒപ്പിട്ടു കൊടുക്കും. ആറുമാസം കഴിഞ്ഞാണ് തരുന്നതെങ്കിൽ ഓരോ മാസവും ഒരു ലക്ഷം രൂപ വീതം കൂടുതൽ തരണം, എങ്കിൽ മാത്രമേ ഞാൻ അത് ഒപ്പിട്ടുകൊടുക്കു. അമ്മയ്ക്ക് ഇതിനിടയിൽ എന്തെങ്കിലും പറ്റിയാൽ ഈ വീടും സ്ഥലവും എന്റെ പേരില് ആകും, ഏതായാലും അമ്പത് ലക്ഷം രൂപ വില വരുന്ന ഈ വീടും സ്ഥലവും എന്റെ പേരിൽ ചുമ്മാ എഴുതാൻ ആരും സമ്മതിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം. ശ്രീജിത്ത്‌ നല്ലൊരു ബിസിനസുകാരൻ ആണ്, അതിപ്പോൾ നിന്റെ സംസാരത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി. പിന്നെ കട, ആ കട ഞാൻ വാങ്ങും..! ഇനിയെന്തു വില കൊടുത്തും വാങ്ങും, അതിന് എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടെങ്കിലും അത് ഞാൻ തരണം ചെയ്യും. നിനക്ക് ധൈര്യമുണ്ടെങ്കിൽ നീ മാന്യമായിട്ട് കച്ചവടം ചെയ്ത് പൈസ ഉണ്ടാക്കടാ,ഏട്ടനും അനിയനും തമ്മിൽ ആരോഗ്യകരമായ മത്സരം നിലനിൽക്കുന്നത് ഒരു കുറ്റമല്ല. നാട്ടുകാർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ..! പിന്നെ രണ്ടാഴ്ചക്കുള്ളിൽ ഞാൻ ഈ വീട്ടിൽ നിന്ന് ഇറങ്ങും എന്റെ ഭാര്യയും, ഈ യോഗം പിരിച്ചുവിട്ടിരിക്കുന്നു.!അമ്മാവ നമ്മുക്ക് പിന്നെ സംസാരിക്കാം,

അത്രയും പറഞ്ഞ് മീരയുടെ കൈയും പിടിച്ച് സുധി അകത്തേക്ക് പോയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് സതിയും ശ്രീജിത്തും ആയിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button