Novel

ശിശിരം: ഭാഗം 63

രചന: മിത്ര വിന്ദ

ശ്രീജേച്ചിയും കുഞ്ഞും തിരികെ ബാംഗ്ലൂർക്ക് മടങ്ങിപ്പോയത് കൊണ്ട്  അമ്മായിക്ക് സങ്കടമായിരുന്നു.
അമ്മുനോട് അവരത് പറയുകയും ചെയ്തു.

അമ്മായി ഇങ്ങോട്ട് പോരേ, ഞാനും ഇവിടെ ഒറ്റയ്ക്ക് അല്ലെ, നകുലേട്ടൻ പോയി കഴിഞ്ഞാൽ ഒന്ന് മിണ്ടാനും പറയാനുമൊന്നും ആരുമില്ലന്നേ…

ഓഹ്, അങ്ങോട്ടേക്ക് ഇല്ലടി അമ്മു, എനിക്ക് ഈ മുറിയിൽ ത്തന്നെ ഇങ്ങനെ അടച്ചു പൂട്ടി ഇരിക്കാനൊന്നും പറ്റില്ലന്നേ, ശ്വാസം മുട്ടില്ലേ, ഇത്തിരി കാറ്റ് പോലുമില്ല.

അതൊക്കെ തോന്നലാ അമ്മായി, രണ്ട് ദിവസം നിന്ന് കഴിഞ്ഞാൽ ശരിയാവും..

ഓഹ്… വേണ്ടടി, ഞാൻ പോരുന്നില്ല… അവൻ രാവിലെ പോയിക്കാണുംല്ലെ…

ഹമ്….. പോയി.

എന്തിനാണോ ഇങ്ങനെ വല്ല നാട്ടിലും പോയി കഷ്ടപ്പെടുന്നേ, ഒരു മാസംകൊണ്ട് ഈ പുരയിടത്തിലെ നാളികേരം പിരിച്ചു വിറ്റാൽ കിട്ടും, കുറഞ്ഞത് മുപ്പത്തിനായിരം ഉറുപ്പിക,പിന്നെയാ കിഴക്ക് വശത്തു പത്തിരുനൂറു റബ്ബർ ഉണ്ട്, അതിൽ നിന്നും ദിവസോം, പാല് കിട്ടുന്നുണ്ട്. മാസം ഷീറ്റ് കൊടുത്താൽ പത്തു പതിനയ്യായിരം രൂപ അങ്ങനെയുണ്ട്.പശുക്കൾ നാലെണ്ണം തൊഴുത്തിൽ ഉണ്ട്,പാലും മോരുമൊക്കെ ഇഷ്ട്ടം പോലെ,തൊടിയിൽ നിന്നും പച്ചക്കറിയെല്ലാം കിട്ടുന്നുണ്ട്,പുഞ്ചപ്പാടത്തെ കൊയ്ത്തു കഴിയുമ്പോൾ നെല്ല് കുത്തിയെടുത്തു അരിയും, പച്ചരിയും അവിലുമൊക്കെ സൂക്ഷിച്ചു വെയ്ക്കും ജീവിക്കാനുള്ളത് ഈ തറവാട്ടിൽ ഉള്ളപ്പോൾ ഈ തള്ളേ തനിച്ചാക്കിയിട്ട് അവനിങ്ങനെ പോകേണ്ട കാര്യമുണ്ടോ..

ബിന്ദു വിലപിക്കുന്നതെല്ലാം കേട്ട് കൊണ്ട് അമ്മു മറുപടി പറയാതെ കൊണ്ട് അല്പം നേരം നിന്നു.

നാകുലേട്ടൻ വരുമ്പോൾ ഞാൻ പറയാം, എന്നിട്ട് വീട്ടിലേക്ക്പോരാം അമ്മായി.

ഓഹ് വെറുതെയാടി മോളെ, അവനെങ്ങും വരില്ല.ഞാനിങ്ങനെ എന്നുംകുന്നും അവനോട് പറയാമെന്നു മാത്രം.

ഹേയ് അതൊന്നുമല്ല, ഒന്നൂടെ സ്ട്രോങ്ങ്‌ ആയിട്ട് കാര്യങ്ങൾ പറയുമ്പോൾ നകുലേട്ടൻ കേൾക്കും, ഉറപ്പാ…

ആഹ്, നോക്ക്… എന്നിട്ട് ഇങ്ങോട്ടേങ്ങാനും പോരേ പെണ്ണേ. ശ്രീജ പോയപ്പോൾ വീട് ഉറങ്ങി, ആ കുഞ്ഞിന്റെ ശബ്ദോ ബഹളോമല്ലാരുന്നോ ഇവിടെ മൊത്തം.. ഇനിഎന്നാണോ ഇവിടെയൊരു കുഞ്ഞിക്കാല് കാണുന്നെ..
പറഞ്ഞു കൊണ്ട് അമ്മായി ഫോൺ കട്ട്‌ ചെയ്തു.

***

നകുലൻ ജോലി കഴിഞ്ഞു വന്നപ്പോൾ പുറത്തേക്ക് പോകാനായി അമ്മു റെഡി ആയി നിന്നു.

ഇളം മഞ്ഞ നിറമുള്ള ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം.
അല്പം പൌഡറും പൂശി, കണ്ണൊന്നു ചെറുതായ് എഴുതി, ഒരു കുഞ്ഞിപൊട്ടും തൊട്ട്, അല്പം സിന്ദൂരവും നെറുകയിയിലിട്ട് അവൾ സുന്ദരിയായ് നിൽക്കുകയാണ്.

നകുലൻ വാങ്ങിച്ചുകൊടുത്തത് ആയിരുന്നു ഈ മേക്കപ്പ് സാധനങ്ങൾ ഒക്കെ.

കാളിംഗ് ബെൽ ശബ്‌ദിച്ചതും അമ്മു ചെന്നു വാതിൽ തുറന്നു.

റെഡി ആയോ നീയ്, ഞാൻ പെട്ടന്നൊന്നു കുളിക്കട്ടെ, വല്ലാത്ത വിയർപ്പ് ആണ്, ഈ ചൂടല്ലേ..

അമ്മുന്റെ കവിളിൽ ഒന്ന് തലോടി യ ശേഷം നകുലൻ വാഷ് റൂമിലേക്ക് പോയി.

അവൾ അവന്റെ ബാഗിൽ നിന്നും ലഞ്ച് ബോക്സ്‌ എടുത്തു. എന്നിട്ട് കഴുകി കമഴ്ത്തി വെച്ചു.

നകുലൻ വേഗംണ് കുളിച്ചു റെഡി ആയിറങ്ങി വന്നു.
അമ്മു…..
അവൻ ഉറക്കെ വിളിച്ചപ്പോൾ അമ്മു റൂമിലേക്ക് ചെന്നു.

എന്താ നകുലേട്ടാ…

ഇങ്ങു വാ പറയട്ടെ….

അവൻ കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് അമ്മുനെ നോക്കി പറഞ്ഞു.

അവൾ അവന്റെ അടുത്തേക്ക് വീണ്ടും ചെന്നു.

പെട്ടെന്ന് നകുലൻ പിന്തിരിഞ്ഞു വന്നു. എന്നിട്ട് അമ്മുന്റെ ഇടുപ്പിലൂടെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു.

യ്യോ… എന്തായീ കാണിക്കുന്നേ

അവൾ പറഞ്ഞതും അവൻ ഒന്ന് ദേഷ്യത്തിൽ നോക്കി.
എന്നിട്ട് ഡ്രസിങ് ടേബിളിന്റെ കോണിലായി ഇരുന്ന സിന്ദൂരചെപ്പ് എടുത്തു, ഒരു നുള്ള് സിന്ദൂരമെടുത്തു നെറുകയിൽ ഇട്ടുകൊണ്ട് അവളുടെ മുഖം കണ്ണാടിയുടെ മുന്നിലേയ്ക്ക് തിരിച്ചു.

ദേ… ഇങ്ങനെ ഇട്ടോണം, അല്ലാണ്ട് പൊട്ട്പോലെ വെച്ചേക്കല്ലേ…….
പറഞ്ഞുകൊണ്ട് അവളുടെ മൂക്കിൻതുമ്പിൽ വീണ സിന്ദൂരം അവൻ താൻ കുളിച്ചു തോർത്തിയ നനഞ്ഞ തോർത്ത്‌ കൊണ്ട് തുടച്ചു മാറ്റികളഞ്ഞു.

ഇരുവരും കൂടി വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ 6മണി ആവാറായിരുന്നു.
ടൗണിലാകെ തിരക്കും ബഹളവും ഒക്കെ ആയിരുന്നു. അതുകൊണ്ട് അത്യാവശ്യം ട്രാഫിക് ഉണ്ട്… തുണിക്കടയിൽ എത്തിയപ്പോൾ 7മണി ആവാറായി.
ആദ്യം സാരി സെക്ഷനിൽ പോകാം, എന്നിട്ട് ജന്റ്സ്ന്റെ കാണിച്ചാൽ മതി.
ഓക്കേ സാറെ, വരൂ… സാരി സെക്കന്റ്‌ ഫ്ലോറിൽ ആണേ..

ഹമ്,,,

സെയിൽസ് ഗേളിനു വേണ്ട നിർദ്ദേശം കൊടുത്തു കൊണ്ട് അവളുടെ പിന്നാലെ ഇരുവരും നടന്നു.

അത്രയും വലിയൊരു കടയിൽ അമ്മു ആദ്യമായിട്ടരുന്ന്.
എസ്‌കലേറ്ററിൽ കേറാൻ പേടി ഉള്ളത് കൊണ്ട് അവൾ ലിഫ്റ്റിന്റ വശത്തേക്ക് വേഗത്തിൽ നടന്നു.
നാകുലനും കാര്യം പിടികിട്ടി. അതുകൊണ്ട് അവൻ അവളെ നിർബന്ധിക്കാനും പോയില്ല.

സാരികൾ എല്ലാം കണ്ടപ്പോൾ അമ്മുന്റെ മിഴികൾ വിടർന്നു.
നാല് പാടും അവളൊന്നു നോക്കി.

കാഞ്ചിപുരം ആണോ സാറെ?
പെട്ടെന്ന് ഒരു പെൺകുട്ടി നകുലനോട് ചോദിച്ചു..

ഹമ്… അതൊന്നും എനിക്ക് അറിയാൻ മേല.. ദേ, ഇതുപോലെ ഒരു സാരി…

അവൻ തന്റെ ഫോണിൽ നിന്നും ഒരു ഫോട്ടോ ആ സെയിൽസ് ഗേളിനെ കാണിച്ചു കൊടുത്തു.

തുടുത്ത കാപ്പിപഴത്തിന്റെനിറം ഉള്ള ഒരു സാരി ആയിരുന്നത്.

ഒന്നൂടെ സൂക്ഷിച്ചു നോക്കിയ ശേഷം അവര് നേരെ ചെന്നു നാലഞ്ച് സാരികൾ എടുത്തു.
എല്ലാം അസ്സല് കാഞ്ചിപുരം പട്ടായിരുന്നു.

ഇതിന്റെ വിലഎത്രയാ…?
പെട്ടെന്ന് അമ്മു ചോദിച്ചതും നകുലൻ മുഖം തിരിച്ചു അവളെ നോക്കി.

ഇതാണെങ്കിൽ 23000, ഇതിന് റേറ്റ് കുറവാ, 17000…പിന്നെ ഇത് 12000ഒള്ളു…..

മൂന്നു സാരികളുടെ വില നോക്കിയിട്ട് ആ പെൺകുട്ടി പറഞ്ഞു.

അയ്യോ… അത്രം ഒന്നും വേണ്ട… നാകുലേട്ട, എനിക്ക് ഒരു സിമ്പിൾ ആയിട്ടുള്ള സാരി മതി, അതാണ് ഇഷ്ടം.

അമ്മു അവനോട് അല്പം ചേർന്ന് നിന്ന് പറഞ്ഞു. പക്ഷെ 23000ന്റെ സാരിyil നോക്കി നിൽക്കുകയാണ് നകുലൻ.

ഇതൊന്നു സെറ്റ് ചെയ്തു കാണിച്ചേ..
അവൻ ആവശ്യപ്പെട്ടതും ഒരു പെൺകുട്ടി വന്നിട്ട് അമ്മുന്റെ തോളിലേക്ക് ഞ്ഞുറിവുകൾ അടുക്കി വെച്ചു.

എന്നിട്ട് അവളെ പിടിച്ചു കണ്ണാടിയുടെ മുൻപിൽ നിറുത്തി.

ഒരു വേള അമ്മുവും തന്റെ പ്രതിബിബം നോക്കി. വളരെ മനോഹരിയായിരുന്നു അവള്.

സാറിന് ഇഷ്ട്ടം ആയോ, ഇതെങ്ങനെയുണ്ട് സാറെ..

അരികിൽ നിന്ന പെൺകുട്ടി ചോദിയ്ക്കുന്ന കേട്ട് കൊണ്ട് അമ്മു മുഖം തിരിച്ചു നോക്കിയപ്പോൾ ഒരു പുഞ്ചിരിയോടെ അതിനേക്കാൾഏറെ പ്രണയത്തോടെ തന്നേ നോക്കി നിൽക്കുന്ന നാകുലനെയായിരുന്നു അമ്മു കണ്ടത്.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button