ആ നായകന്റെ പിറന്നാള്‍ ആണ് ഇന്ന്; ലോകം കീഴടക്കിയ തെന്നിന്ത്യന്‍ താരം
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ക്ക് പുതിയ മാനം തീര്‍ത്ത നായകന്
ഹൈദരബാദ്: തെലുങ്ക് ദേശത്തില്‍ നിന്നൊരു താരം. ഇന്ത്യന്‍ ബോക്സ് ഓഫീസ് ചരിത്രത്തില്‍ തന്നെ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത താരം. ഒറ്റ സിനിമ കൊണ്ട് ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്ന നടന വിസ്മയം. തെലുങ്ക് നടന് എന്ന പദവിയില്‍ നിന്ന് ഇന്ത്യന്‍ നായകന് എന്ന പദവിയിലേക്ക് എത്തിയ ആ നടന് ഇന്ന് 45 തികഞ്ഞു. ബാഹുബലിയിലെ നായകന് എന്ന ലോകം വിശേഷിപ്പിക്കുന്ന പ്രഭാസ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏഴ് പാന്‍ ഇന്ത്യ സിനിമകള്‍ മാത്രം ഉപയോഗിച്ച് 3000 കോടി കളക്ട് ചെയ്ത സിനിമകളുടെ നായകനാകാന്‍ പ്രഭാസിന് സാധിച്ചു. ഈ നേട്ടത്തിന്റെ ഏഴയലത്ത് എത്തുന്ന മറ്റൊരു ഇന്ത്യന്‍ നടനുമില്ല എന്നതാണ് പ്രഭാസിന്റെ നേട്ടത്തെ വ്യത്യസ്തമാക്കുന്നത്. ബാഹുബലി: ദി കണ്ക്ലൂഷന് 1031 കോടിയാണ് ആകെ കളക്ട് ചെയ്തത്. സൗദിയില്‍ ലക്ഷങ്ങള്‍ ശമ്പളത്തിലൊരു ജോലി, അതും മലയാളികള്‍ക്ക് അവസരം; ആലോചിച്ച് നില്‍ക്കാതെ അപേക്ഷിക്കൂ സാഹോ (310 കോടി), രാധേ ശ്യാം (104 കോടി), ആദിപുരുഷ് (289 കോടി), സലാര്‍: ഭാഗം 1 (407 കോടി), കല്‍ക്കി 2898 എഡി (640 കോടി) എന്നിങ്ങനെയാണ് പ്രഭാസിന്റെ മറ്റ് സിനിമകള്‍ക്ക് ലഭിച്ച കളക്ഷന്‍. ഏഴ് സിനിമകളില്‍ നിന്നായി 3199 കോടി രൂപയാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
എസ്എസ് രാജമൗലിയുടെ ബാഹുബലിയുടെ വിജയത്തോടെ ഒറ്റ രാത്രി കൊണ്ട് തന്നെ പ്രശസ്തിയുടെ താരമൂല്യത്തിന്റേയും എവറസ്റ്റ് കീഴടക്കുകയായിരുന്നു പ്രഭാസ്. ആഗോളതലത്തില്‍ തന്നെ ബോക്സോഫീസില്‍ സമാനതകളില്ലാത്ത താരമൂല്യമുള്ള ഒരു നടന്റെ വളര്‍ച്ചയ്ക്കാണ് ബാഹുബലി തുടക്കം കുറിച്ചത്. 2015 ജൂലൈ 10 നാണ് ‘ബാഹുബലി: ദി ബിഗിനിംഗ്’ റിലീസ് ചെയ്തത്.
ഈ ചിത്രം ഹിന്ദിയില്‍ നിന്ന് മാത്രം 120 കോടിയും ഇന്ത്യയിലാകെ 418 കോടിയും നേടി ചരിത്രം സൃഷ്ടിച്ചു. അതിന് ശേഷം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല പ്രഭാസിന്.