Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: രജിസ്റ്റർ ചെയ്തത് 26 എഫ്‌ഐആർ; അഡ്വ. മിത സുധീന്ദ്രൻ അമികസ്‌ക്യൂറി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ 26 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവർ അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി

കേസിൽ അഡ്വ. മിത സുധീന്ദ്രനെ അമികസ്‌ക്യൂറിയായി നിയമിച്ചു. 26 എഫ്‌ഐആറിൽ 18 എണ്ണത്തിൽ മൊഴി രേഖപ്പെടുത്താൻ അതിജീവിതമാർ സമയം തേടിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ബാക്കി എട്ടെണ്ണത്തിൽ അഞ്ച് അതിജീവിതമാർ നടപടികളുമായി മുന്നോട്ടു പോകാൻ വിസമ്മതിച്ചു. എന്നാൽ അന്വേഷണവുമായി പ്രത്യേക സംഘം മുന്നോട്ടു പോകുകയാണ്

മറ്റ് തെളിവുകളും ശേഖരിക്കാൻ ശ്രമം നടക്കുന്നുണ്ട്. മൂന്ന് കേസുകളിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മൊഴി തങ്ങളുടേതല്ലെന്നും ഇതേ കുറിച്ച് അറിയില്ലെന്നുമാണ് അതിജീവിതമാർ എന്ന് കരുതിയവർ അറിയിച്ചത്. ഇക്കാര്യത്തിൽ യഥാർഥ അതിജീവിതരെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.

Related Articles

Back to top button