Thursday, 12 November 2026 About Us · Contact Us

മൂന്ന് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്ത്

Three Asteroids Near Earth Today - മൂന്ന് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്ത്

ന്യൂയോര്‍ക്ക്: മൂന്ന് ചിന്നഗ്രഹങ്ങള്‍ ഭൂമിക്ക് അരികിലെത്തുമെന്ന മുന്നറിയിപ്പുമായി നാസ. ഇവയില്‍ രണ്ടെണ്ണം വിമാനത്തിന്റെ വലിപ്പമുള്ളതാണ്. എന്നാല്‍ ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ ഇവ കടന്നുപോകും. മൂന്ന് ഛിന്നഗ്രഹങ്ങളാണ് സെപ്റ്റംബര്‍ 25ന് ഭൂമിക്ക് അരികിലെത്തുന്നത്. 2024 എസ്ജി, 2024 എസ്എഫ്, 2024 ആര്‍കെ7 എന്നീ ഛിന്നഗ്രഹങ്ങളാണ് ഇവ. ഇതില്‍ 2024 എസ്ജി ഒരു വീടിന്റെ വലിപ്പമുള്ളതാണ് എന്ന് നാസ പറയുന്നു. 46 അടിയായിരിക്കും ഏകദേശം കണക്കാക്കുന്ന വ്യാസം. ഭൂമിക്ക് ഏറ്റവും അരികിലെത്തുമ്പോള്‍ 682,000 മൈല്‍ അകലെയായിരിക്കും 2024 എസ്ജി. അതിനാല്‍ തന്നെ ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ ഇത് കടന്നുപോകും. ഇന്ന് അടുത്തെത്തുന്ന മറ്റൊരു ഛിന്നഗ്രഹമായ 2024 എസ്എഫിന് 170 അടിയാണ് വ്യാസം. 2,880,000 മൈല്‍ എന്ന വളരെ സുരക്ഷിതമായ അകലത്തിലൂടെയാണ് 2024 എസ്എഫ് ഛിന്നഗ്രഹം കടന്നുപോവുക. പട്ടികയിലെ മൂന്നാമനായ 2024 ആര്‍കെ7ന് 100 അടിയാണ് വ്യാസം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 4,240,000 മൈല്‍ അകലം ഈ ഛിന്നഗ്രഹത്തിനുണ്ടാകും. അതിനാല്‍ തന്നെ ഇന്ന് ഭൂമിക്ക് അതിഥികളായെത്തുന്ന മൂന്ന് ഛിന്നഗ്രഹങ്ങളെയും ഭയക്കേണ്ടതില്ല. ഭൂമിക്ക് 4.6 മില്യണ്‍ മൈല്‍ (75 ലക്ഷം കിലോമീറ്റര്‍) അടുത്തെത്തുന്ന ചിന്നഗ്രഹങ്ങളെ കുറിച്ച് നാസ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ അകലത്തിലെത്തുന്ന 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാറുള്ളൂ. നാസയുടെ നാജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയാണ് ഇത്തരം ബഹിരാകാശ വസ്തുക്കളെ കുറിച്ച് പഠിക്കുന്നതും അവയുടെ പാത കൃത്യമായി നിരീക്ഷിക്കുന്നതും. 385,000 കിലോമീറ്ററാണ് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി അകലം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026