Thursday, 12 November 2026 About Us · Contact Us

തുര്‍ക്കിയില്‍ 8,000 വര്‍ഷം പഴക്കമുള്ള ഐ ലൈനര്‍ കണ്ടെത്തി

8000 Year Old Eyeliner Found In Turkey - തുര്‍ക്കിയില്‍ 8,000 വര്‍ഷം പഴക്കമുള്ള ഐ ലൈനര്‍ കണ്ടെത്തി

അങ്കാറ: ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപയോഗിച്ചിരുന്ന ഐ ലൈനര്‍ കണ്ടെത്തിയെന്ന് കേള്‍ക്കുമ്പോള്‍ ആരും ഒന്ന് അത്ഭുതപ്പെടും. ഒരുകൂട്ടം പുരാവസ്തു ഗവേഷകരാണ് തങ്ങളുടെ അന്വേഷണങ്ങള്‍ക്കിടയില്‍ തുര്‍ക്കിയില്‍നിന്നും ഇത്തരം ഒരു അത്യപൂര്‍വ സാധനം കണ്ടെത്തിയിരിക്കുന്നത്. ഖോല്‍ സ്റ്റിക്ക് എന്ന് പരക്കേ ഇന്ന് ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്ന 8,000 വര്‍ഷം പഴക്കുമുള്ള ഐ ലൈനര്‍ ആണ് യെസിലോവ ഹൗയ്ക്ക് എന്ന മേഖലയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. നിയോലിത്തിക് കാലഘട്ടത്തിലുള്ള മനുഷ്യര്‍ ഉപയോഗിച്ചതാകാനാണ് സാധ്യത. 10 സെന്റിമീറ്ററോളം നീളമുള്ള ഇതിന്റെ അഗ്രത്തിന് പേനയുടേതിന് സമാനമായ ആകൃതിയാണുള്ളത്. പച്ച നിറമുള്ള കല്ലില്‍ സര്‍പ്പത്തിന്റെ ആകൃതിയിലാണ് ഈ ഐലൈനര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അറ്റത്തുള്ള കൂര്‍ത്ത ഭാഗത്ത് കറുത്ത മഷി പുരണ്ടതും കാണാം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐ ലൈനര്‍ ലിംഗ ഭേദമില്ലാതെ എല്ലാവരും ഉപയോഗിച്ചിരുന്നതായി ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഫര്‍ ഡെറിന്‍ പറഞ്ഞു. നേര്‍ത്ത കോലുപയോഗിച്ച് മുക്കിയെടുത്താണ് കണ്ണെഴുതിയിരുന്നതെന്നും ഐ ലൈനര്‍ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും സഫര്‍ വെളിപ്പെടുത്തി. അതിപുരാതന കാലത്തും നമ്മുടെ പൂര്‍വികരായ മനുഷ്യര്‍ ഏറെ ബ്യൂട്ടി ക്വാണ്‍ഷ്യസ് ആയിരുന്നൂവെന്നാണ് ഈ കണ്ടെത്തല്‍ തെളിയിക്കുന്നത്. ആന്റോലിയ, ഈജിപ്ത്, സിറിയ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ഇന്നും ഉപയോഗിക്കുന്നതിന് സമാനമായ ഐ ലൈനര്‍ ആയിരക്കണക്കിന് വര്‍ഷം മുന്‍പും ഉപയോഗിക്കുന്നുവെന്നത് വിസ്മയിപ്പിക്കുന്ന കാര്യമാണെന്നാണ് ഗവേഷകര്‍ ഒന്നടങ്കം പറയുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026