Thursday, 12 November 2026 About Us · Contact Us

സീരിയലും സിനിമയും കണ്ട് കരയുന്നവരാണോ നിങ്ങള്‍?; എങ്കില്‍ നിങ്ങളെ തേടി മരണം വേഗമെത്തും

Are You Someone Who Cries Watching Serials And Movies Then - സീരിയലും സിനിമയും കണ്ട് കരയുന്നവരാണോ നിങ്ങള്‍?; എങ്കില്‍ നിങ്ങളെ തേടി മരണം വേഗമെത്തും

വാഷിങ്ടണ്‍: സീരിയലും സിനിമയും കണ്ട് കരയുന്നവരാണോ നിങ്ങള്‍; എങ്കില്‍ നിങ്ങളെ തേടി മരണം വേഗമെത്തുമെന്ന് പഠനം. സിനിമകളിലെയും സീരിയലുകളിലെയുമെല്ലാം വൈകാരിക രംഗങ്ങള്‍ നിങ്ങളെ കണ്ണീരണീക്കുന്നുണ്ടെങ്കില്‍ ഉറപ്പാണ് മരണം നിങ്ങളുടെ സമീപത്തുതന്നെയുണ്ടെന്ന്. സിനിമയും സീരിയലും കണ്ട് നായകനും നായികക്കും വേണ്ടിയെല്ലാം കണ്ണീരൊഴുക്കിയാല്‍ അത്തരക്കാരെ തേടി ചെറുപ്പത്തില്‍തന്നെ അകാലമരണം എത്തുമെന്നാണ് ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. വൈകാരികമായ സെല്ലുലോയ്ഡ് ദൃശ്യങ്ങള്‍കണ്ട് കരയുന്നവരും ഒപ്പം പൊതുവേ ഭയപ്പെടുന്ന പ്രകൃതമുള്ളവരിലും ചെറുപ്പത്തിലേയുള്ള മരണ സാദ്ധ്യത വളരെ കൂടുതല്‍ ആണെന്നാണ് പഠനം പറയുന്നത്. കടുത്ത ഏകാന്തത അനുഭവിക്കുന്നവരിലും ചെറുപ്പത്തിലുള്ള മരണ സാദ്ധ്യത കൂടുതലാണ്. അകാരണമായ ദു:ഖം, ഭയം, അസ്വസ്ഥത എന്നിവ തോന്നുന്ന ന്യൂറോട്ടിസം എന്ന മാനസികാവസ്ഥയുള്ളവരില്‍ ആയിരുന്നു പഠനം നടത്തിയത്. നമ്മുടെ ചുറ്റുമുള്ള ധാരാളം പേരില്‍ ഈ അവസ്ഥ കാണാറുണ്ട്. ഇവയ്ക്ക് പുറമേ ചിലരില്‍ ഉത്കണ്ഠ, ഏകാന്തത എന്നിവയും ഉണ്ടാകാം. ഇത്തരക്കാരില്‍ ചെറുപ്പത്തിലേയുള്ള മരണ സാദ്ധ്യത 10 ശതമാനം കൂടുതല്‍ ആണെന്നാണ് കണ്ടെത്തല്‍. അഞ്ച് ലക്ഷം പേരെ കുറിച്ചുള്ള ബയോബാങ്കില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ ഭൂരിഭാഗം പേരുടെയും മരണവും അവരുടെ വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദീര്‍ഘിച്ച 17 വര്‍ഷക്കാലമാണ് ഇത്തരം ഒരു പഠനത്തിനായി ഗവേഷകര്‍ ചെലവിട്ടത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026