യുഎഇ പ്രസിഡന്റും കുവൈറ്റ് അമീറും ചര്‍ച്ച നടത്തി
കുവൈറ്റ് സിറ്റി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയും ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുലരുന്ന ചരിത്രപരമായ ശക്തമായ സൗഹൃദവും വിവിധ മേഖലയിലെ ഇരു രാജ്യങ്ങളുടെയും സഹകരണവും ഇരുവര്‍ക്കും താല്പര്യമുള്ള ഇതര വിഷയങ്ങളും ചര്‍ച്ചയായതായി കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. യുഎഇ പ്രസിഡന്റിന്റെ കുവൈറ്റ് സന്ദര്‍ശനത്തിനിടയിലാണ് ഇരു നേതാക്കളും ബയാന്‍ രാജകൊട്ടാരത്തില്‍ ചര്‍ച്ച നടത്തിയത്. എനിക്ക് എന്റെ സഹോദരനായ കുവൈറ്റ് അമീറിനെ കാണുന്നിതില്‍ അതിയായ സന്തോഷമുണ്ട്. ഇരുരാജ്യങ്ങളുടെയും അഭിവൃദ്ധിക്കായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എക്സില്‍ കുറിച്ചിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
