ഹോളിഡേമേക്കേഴ്സ് ഡോട്ട് കോമിന്റെ ബ്രാന്റ് അംബാസഡറായി മിഥുന് രമേശ് പ്രവര്‍ത്തിക്കും
ദുബൈ: ഹോളിഡേമേക്കേഴ്സ് ഡോട്ട് കോമിന്റെ ബ്രാന്റ് അംബാസഡറായി മിഥുന് രമേശിനെ നിയമിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. യുഎഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് ഹോളിഡേമെയ്ക്കേഴ്സ് ഡോട്ട് കോം. സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പ് ചെയര്മാന് അഫി അഹമ്മദ്, ജനറല്‍ മാനേജര്‍ സഫീര്‍ മഹമൂദ്, ഫിനാന്‍സ് കണ്ട്രോളര് ഷെഹ്സാദ്, ഹോളിഡേ മേക്കേഴ്സ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സന്ദീപ് രാജ്വാദേ എന്നിവര്‍ ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മിഥുന് രമേശിനെ നിയമിച്ചതായി വ്യക്തമാക്കിയത്. യുഎയില്‍ ഏറെ പ്രിയങ്കരനായ അവതാരകനാണ് പ്രശസ്ത നടനും ജനപ്രിയ ആര്‍ജെയുമായ മിഥുനെന്നും ഗ്രൂപ്പുമായി മിഥുന് രമേശ് സഹകരിക്കുന്നത് ഹോളിഡേ മേക്കേഴ്സിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായകമാകുമെന്ന് കരുതുന്നതായും ഗ്രൂപ്പ് ചെയര്മാന് അഫി അഹമ്മദ് പറഞ്ഞു. ഹോളിഡെമേക്കേഴ്സ് ഡോട്ട്കോമിന്റെ മുഖമെന്ന നിലയില്‍ വിവിധ പ്രൊമോഷന് പ്രോജക്റ്റുകളില്‍ മിഥുന് രമേശ് ഇനി ഭാഗമാകുമെന്നും ചെയര്മാന് വെളിപ്പെടുത്തി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
