Wednesday, 11 November 2026 About Us · Contact Us

ദക്ഷിണാഫ്രിക്ക കീഴടങ്ങി; പരമ്പരയില്‍ രണ്ട് ജയങ്ങള്‍ സ്വന്തമാക്കി ഇന്ത്യ

ഇന്ത്യയുടെ ദിവസമായിരുന്നു ഇന്ന്. സഞ്ജു സാംസണും തിലക് വര്‍മയും പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ശരിക്കുംഅടിയറവ് പറഞ്ഞ് വെറും 148 റണ്‍സ് മാത്രമെടുത്ത് ദക്ഷിണാഫ്രിക്ക തോല്‍വി സമ്മതിച്ചു. തിലക് വര്‍മ്മക്കും സഞ്ജുവിനും സെഞ്ച്വറി നേടാനായ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 18.2 ഓവറിലാണ് 148 റണ്‍സ് നേടിയത്. 20 ഓവര്‍ തികയുന്നതിന് മുമ്പ് തന്നെ എല്ലാവരും പുറത്തായി. 135 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ വരുതിയില്‍ നിര്‍ത്തിയത് മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണ ആഫ്രിക്കക്ക് മോശം തുടക്കമായിരുന്നു. പത്ത് റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ തെറിപ്പിച്ചത്. രണ്ട് ബോള്‍ നേരിട്ട് ഒരു റണ്‍ പോലും എടുക്കാതെ റീസ ഹെന്‍ഡ്രിക്സ്, എട്ട് ബോളില്‍ നിന്ന് എട്ട് റണ്‍സുമായി എയ്ഡന്‍ മാര്‍ക്രം, ആദ്യബോളില്‍ പൂജ്യം റണ്‍സുമായി ഹെന്റിച്ച് ക്ലാസന്‍ എന്നിവരെയാണ് അര്‍ഷ്ദീപ് പുറത്താക്കിയത്. ഒരു റണ്‍ എടുത്ത് റ്യാന്‍ റിക്കില്‍ട്ടണ്‍ ഹാര്‍ദിക് പാണ്ഡ്യക്കും വിക്കറ്റ് നല്‍കി. പിന്നീട് 43 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്സ്, 36 റണ്‍സുമായി ഡേവിഡ് മില്ലര്‍, പുറത്താവാതെ 29 റണ്‍സ് എടുത്ത് മാര്‍കോ ജാന്‍സന്‍ എന്നിവര്‍ നേടിയ സ്‌കോര്‍ ആണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക്; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക്; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

08 Aug 2026
യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

09 Jul 2026
​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

04 Jul 2026
പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധവുമായി സിഖ് സമൂഹം: അപലപിച്ച് ഇന്ത്യ

പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധവുമായി സിഖ് സമൂഹം: അപലപിച്ച് ഇന്ത്യ

02 Jul 2026

വര്‍ഗീയ വിഷം ചീറ്റിയ പി സി ജോര്‍ജിന് മുട്ടൻ പണി വരുന്നു

10 Jan 2025

ഇനി ആ പേര് കൂടെ മാറ്റണം; ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്നാക്കണം

06 Jan 2025