Friday, 13 November 2026 About Us · Contact Us

ഖത്തര്‍ പൊതുബജറ്റിന് അമീറിന്റെ അംഗീകാരം

Emir Approves Qatars General Budget - ഖത്തര്‍ പൊതുബജറ്റിന് അമീറിന്റെ അംഗീകാരം

ദോഹ: 2025ലേക്കുള്ള ഖത്തര്‍ പൊതുബജറ്റിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ അംഗീകാരം. 21,020 കോടി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിനാണ് ഇന്നലെ അമീര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 19,700 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം. 1,320 കോടിയുടെ കമ്മിയും അടുത്ത വര്‍ഷത്തേക്കുള്ള പൊതുബജറ്റ് പ്രതീക്ഷിക്കുന്നു. നടപ്പു വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ മൊത്തം ചെലവിനത്തില്‍ 4.6 ശതമാനം വര്‍ധനവ് വരുത്തിയിട്ടുണ്ട്. ബജറ്റില്‍ 20 ശതമാനത്തോളം മാറ്റിവെച്ചിരിക്കുന്നത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്കായാണ്. 6,750 കോടി റിയാല്‍ വരും ഇതിനായുള്ള തുക. 2024നെ അപേക്ഷിച്ച് 5.5 ശതമാനം വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. 2024നെ അപേക്ഷിച്ച് വരുമാനത്തില്‍ 2.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടാവുകയെന്ന് ധനമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ ഖുവാരി അറിയിച്ചു. 2024ല്‍ മുഖ്യ വരുമാന മാര്‍ഗമായ എണ്ണക്ക് ബാരലിന് 60 ഡോളര്‍ പ്രതീക്ഷിച്ചാണ് ബജറ്റ് നടപ്പാക്കിയത്. ആ വില നിലവാരം തന്നെയാണ് ഇത്തവണയും പിന്തുടര്‍ന്നിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശൈത്യകാലം; വാര്‍ഷിക കുത്തിവയ്പ്പെടുക്കാന്‍ ഖത്തര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

ശൈത്യകാലം; വാര്‍ഷിക കുത്തിവയ്പ്പെടുക്കാന്‍ ഖത്തര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

17 Dec 2024
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026