Thursday, 12 November 2026 About Us · Contact Us

ജോലി നഷ്ടപ്പെട്ടു; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്: രക്ഷപ്പെടുത്തി അയൽവാസികൾ

Lost His Job Young Man Attempted Suicide Rescued By - ജോലി നഷ്ടപ്പെട്ടു; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്: രക്ഷപ്പെടുത്തി അയൽവാസികൾ

നോയിഡ: ജോലി നഷ്ടപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് അയൽവാസികൾ. കെട്ടിടത്തിന്റെ 14-ാം നിലയുടെ മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ ശ്രമം. എന്നാൽ താഴേക്ക് തൂങ്ങി നിൽക്കുന്ന രീതിയിൽ യുവാവ് ബാൽക്കണിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഇയാളെ ഇതേ കെട്ടിടത്തിലെ താമസക്കാർ രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച 21-കാരനെ പിന്നോട്ട് വലിച്ചിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. https://x.com/janjuamehak/status/1848392281964810544 നോയിഡ സെക്ടർ 74ലെ സൂപ്പർടെക് കേപ്ടൗൺ സൊസൈറ്റിയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെയാണ് ജോലി നഷ്ടപ്പെട്ടതിൽ മനം നൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ഈ കെട്ടിടത്തിന്റെ എതിർവശം നിന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മാനസിക പിരിമുറുക്കമുണ്ടെന്ന് ഉത്തർ പ്രദേശ് പൊലീസ് പറഞ്ഞു. ഇയാൾ മുമ്പ് കുടുംബത്തോടൊപ്പം നോയിഡ സെക്ടർ 41 ൽ താമസിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.   ജോലി നഷ്ടമായതിലെ മനപ്രയാസം കാരണം ഇയാൾ സെക്ടർ 74 എത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, യുവാവ് അകന്നുകഴിയുകയായിരുന്നു. പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് യുവാവിനെ മാതാപിതാക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവാവ് ചികിത്സയിലാണെന്നും കുടുംബം അറിയിച്ചു. നിലവിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026