Thursday, 12 November 2026 About Us · Contact Us

മസ്തിഷിക മരണം സംഭവിച്ച യുവാവ് തന്റെ അവയവം എടുത്തുമാറ്റുന്നതിനിടെ ചാടിയെണീറ്റു

A Brain Dead Young Man Jumped While His Organ Was Being - മസ്തിഷിക മരണം സംഭവിച്ച യുവാവ് തന്റെ അവയവം എടുത്തുമാറ്റുന്നതിനിടെ ചാടിയെണീറ്റു

ലണ്ടന്‍: ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളും പ്രയാസങ്ങളുമെല്ലാം എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. അവയെല്ലാം ജീവിതമെന്ന വക്കില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും സംഭവിച്ചുപോകുന്നതാണ്. പലപ്പോഴും അവയില്‍ പലതും അനുഭവിക്കുന്നവര്‍ക്ക് മരണത്തേക്കാള്‍ ദുരിതപൂര്‍ണമായും തോന്നാറുണ്ട്. എന്നാല്‍ ഹൃദയാഘാതം ഉണ്ടായി ആശുപത്രിയില്‍ എത്തിയ തോമസ് ഹൂവര്‍ എന്ന യുവാവിന്റെ അനുഭവം അതുക്കും മേലെയാണ്. ഡോക്ടര്‍മാര്‍ അയാള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും അവയവങ്ങള്‍ മറ്റുള്ളവര്‍ക്കായി മാറ്റിവയ്ക്കാന്‍ ശാസ്ത്രക്രിയക്ക് ഒരുങ്ങുകയും ചെയ്തു. എല്ലാം പെട്ടെന്ന് നടന്നു. തോമസിന്റെ ഹൃദയവും മറ്റ് ആന്തരിക അവയവങ്ങളും ഒന്നൊന്നായി എടുത്തുമാറ്റാനായി ഉപകരണങ്ങളും ഡോക്ടര്‍മാരും ചുറ്റുമെത്തി. പരിശോധനയ്ക്കിടയില്‍ അയാളുടെ കണ്ണുനിറഞ്ഞു. ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയെങ്കിലും ശാസ്ത്രക്രിയയുമായി മുന്നോട്ട് പോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ചതിനാല്‍ തോമസിന് ചെറിയ അളവില്‍ മാത്രമേ അനസ്‌തേഷ്യ നല്കിയിരുന്നുള്ളൂ. ശസ്ത്രക്രിയ ആരംഭിക്കുന്നതിനിടെ രോഗി വീണ്ടും കണ്ണ് തുറന്നു. ടേബിളില്‍ കിടന്ന തോമസ് വേദനകൊണ്ട് ഞെരിയുകയും പുളയുകയും ചെയ്തു. ഇത്തവണ ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. ഒട്ടും വൈകാതെ അവര്‍ ശസ്ത്രക്രിയ അവസാനിപ്പിച്ച് രോഗിക്ക് വേണ്ട പരിചരണം നല്‍കി ഗ്ലൗസും മറ്റും ഊരിവെച്ച് പുറത്തേക്കിറങ്ങിയതോടെ തോമസിന്റെ ജീവിതം വീണ്ടും ചലനാത്മകമായി. ഓര്‍മ്മ, നടത്തം, സംസാരം എന്നിവയിലെ ചില പ്രശ്‌നങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ തോമസ് പൂര്‍ണമായും സുഖം പ്രാപിച്ചുവെന്നാണ് സഹോദരി വെളിപ്പെടുത്തുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026