Thursday, 12 November 2026 About Us · Contact Us

ഒമാനില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 5.1 ശതമാനത്തിന്റെ വര്‍ധനവ്

5 1 Percent Increase In Number Of Air Passengers In Oman - ഒമാനില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 5.1 ശതമാനത്തിന്റെ വര്‍ധനവ്

മസ്‌കറ്റ്: ഒമാനില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 5.1 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി ഒമാന്‍ ദേശീയ സ്ഥിതി വിവര കേന്ദ്രം അറിയിച്ചു. 2024 സെപ്റ്റംബര്‍ വരെയുള്ള യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ കാലത്തെ യാത്രക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് വര്‍ധനവ് ദൃശ്യമാവുന്നത്. ഈ വര്‍ഷം സെപ്തംബര്‍ അവസാനംവരെ 11,102,451 ദശലക്ഷം യാത്രക്കാരാണ് 82,521 വിമാനങ്ങളിലായി ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി കടന്നുപോയിരിക്കുന്നത്. 2023ല്‍ സെപ്റ്റംബര്‍ അവസാനം വരെ 10,565,754 ദശലക്ഷം യാത്രക്കാരാണ് കടന്നുപോയിരുന്നത്. 80,065 വിമാനങ്ങളിലായാണ് ഇത്രയും യാത്രക്കാര്‍ ഒമാനിലൂടെ കടന്നുപോയത്. മസ്‌ക്കത്ത് രാജ്യാന്തര വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്നുപോയത്. 66,207 രാജ്യാന്തര വിമാനങ്ങളിലായി 88,46,484 ദശലക്ഷം യാത്രക്കാര്‍ കടന്നുപോയപ്പോള്‍ 6,930 ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളിലായി 9,18,046 യാത്രക്കാരും യാത്രചെയ്തു. രണ്ടാം സ്ഥാനത്ത് സലാല വിമാനത്താവളമാണ്. ഇതുവഴി 12,30,326 യാത്രക്കാരാണ് യാത്രചെയ്തത്. 2023ലെ ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6.8 ശതമാനം വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായത്. വിമാനങ്ങളുടെ എണ്ണത്തില്‍ 0.6 ശതമാനം വര്‍ധനവും ഉണ്ടായി. വിമാന യാത്രക്കാരുടെ എണ്ണത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് ഇന്ത്യക്കാരാണ്. 1,49,561 പേര്‍ ആണ് ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്തത്. തൊട്ടു പുറകില്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യത്ത് നിന്നുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026