Friday, 13 November 2026 About Us · Contact Us

ബിഹാറിനെ ഇന്നിംഗ്‌സിലും 169 റൺസിനും തകർത്തു; രഞ്ജിയിൽ കേരളം ക്വാർട്ടർ ഉറപ്പിച്ചു

Bihar Bowled Out For 64 Against Keralas 351 Follow On - കേരളത്തിന്റെ 351 റൺസിനെതിരെ ബാറ്റേന്തിയ ബിഹാർ 64 റൺസിന് പുറത്ത്; ഫോളോ ഓൺ
കേരളത്തിന്റെ 351 റൺസിനെതിരെ ബാറ്റേന്തിയ ബിഹാർ 64 റൺസിന് പുറത്ത്; ഫോളോ ഓൺ

രഞ്ജി ട്രോഫിയിൽ ബിഹാറിനെ തകർത്ത് ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി കേരളം. ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ബീഹാറിനെ ഇന്നിംഗ്‌സിനും 169 റൺസിനുമാണ് കേരളം തകർത്തത്. ബീഹാറിനെതിരായ മത്സരത്തോടെ കേരളത്തിന് 28 പോയിന്റായി. കർണാടകക്കെതിരായ മത്സരത്തിൽ ഹരിയാന പരാജയപ്പെട്ടാൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി തന്നെ കേരളത്തിന് ക്വാർട്ടറിലെത്താം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാമിന്നിംഗ്‌സിൽ 351 റൺസാണ് കേരളം എടുത്തത്. 151 റൺസെടുത്ത സൽമാൻ നിസാറിന്റെ മികവിലാണ് കേരളം മികച്ച സ്‌കോർ സ്വന്തമാക്കിയത്. എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബിഹാർ കേവലം 64 റൺസിന് ഒന്നാമിന്നിംഗ്‌സിൽ പുറത്തായി ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ബിഹാറിൽ 118 റൺസിന് ഓൾ ഔട്ടായി. ഒന്നാമിന്നിംഗ്‌സിലും രണ്ടാമിന്നിംഗ്‌സിലും അഞ്ച് വീതം വിക്കറ്റുകൾ നേടിയ ജലജ് സക്‌സേനയാണ് ബീഹാറിനെ തകർത്തത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ