സഞ്ജുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞു: ഒരു മാസത്തെ വിശ്രമം, തിരിച്ചുവരവ് അടുത്ത മാസം ഐപിഎല്ലിൽ,
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ പരുക്കേറ്റ സഞ്ജു സാംസണിന്റെ വിരലിൽ ശസ്ത്രക്രിയ നടത്തി. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ സെമി മത്സരത്തിൽ സഞ്ജു കളിക്കില്ല. കേരളം ഫൈനലിലെത്തിയാലും സഞ്ജുവിന്റെ സാന്നിധ്യമുണ്ടാകില്ല. താരത്തിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത് അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിലാകും സഞ്ജു തിരിച്ചുവരിക. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനാണ് സഞ്ജു. മാർച്ച് 21നാകും ഐപിഎൽ 2025 സീൺ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20ക്കിടെയാണ് സഞ്ജുവിന് പരുക്കേറ്റത്. തുടർന്ന് സഞ്ജുവിന് പകരം ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പറായി അന്ന് കളിച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തി

പോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും

തുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യത
