ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ; ചികിത്സയിൽ തുടരുന്നു
റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം വത്തിക്കാൻ പുറത്തുവിട്ടു. അതീവ ഗുരുതരാവസ്ഥയിൽ ഫെബ്രുവരി 14ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് മാർപാപ്പയുടെ ചിത്രം പുറത്തുവരുന്നത്. ആശുപത്രി ചാപ്പലിൽ നിന്നുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത് മാർപാപ്പ ചികിത്സയിൽ തുടരുകയാണെന്ന് വത്തിക്കാൻ അറിയിച്ചു. അദ്ദേഹത്തെ കാണാനായി സന്ദർശകരെ ആരും അനുവദിക്കുന്നില്ലെന്നും വത്തിക്കാൻ അറിയിച്ചു. നൂറുകണക്കിന് ആളുകളാണ് ആശുപത്രിക്ക് മുന്നിൽ മാർപാപ്പക്കായി പ്രാർഥനയുമായി തടിച്ചുകൂടിയിരിക്കുന്നത് പ്രാർഥിക്കുന്നവർക്ക് നന്ദി അറിയിച്ച് മാർപാപ്പ എക്സിൽ കുറിപ്പിട്ടുണ്ട്. കൂടാതെ യുക്രൈൻ, പലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാൻമാർ, സുഡാൻ, കോംഗോ എന്നിവിടങ്ങളിലെ സമാധാനത്തിനായി പ്രാർഥിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
