ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിൽ കൊല്ലപ്പെട്ടു
റാഫ: തെക്കൻ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അൽ-ബർദാവിലും ഭാര്യയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയോടൊപ്പം പ്രാർഥന നിർവഹിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയിൽ പറയുന്നു. അതേസമയം, ശനിയാഴ്ച പുലർച്ചെ മുതൽ വിവിധ പ്രദേശങ്ങളിലായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 32 പലസ്തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. റഫ നഗരത്തിലെ താൽ അൽ-സുൽത്താൻ പരിസരത്ത് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും മൃതദേഹങ്ങൾ ഗാസ മുനമ്പിന്റെ വടക്കൻ ഭാഗത്തുള്ള ഇന്തോനേഷ്യൻ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വയംഭരണ ആയുധങ്ങളെ നിയന്ത്രിക്കാൻ ഉടൻ നടപടി വേണം; വൈകിയാൽ കൈവിട്ടുപോകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പ്

‘ട്രംപ്-ക്ലാസ്’ യുദ്ധക്കപ്പലുകൾക്കായുള്ള അമേരിക്കൻ നീക്കം നാവികസേനയുടെ ചെലവ് കോടിക്കണക്കിന് ഡോളർ വർദ്ധിപ്പിച്ചതായി റിപ്പോർട്ട്

നാറ്റോ സഖ്യരാജ്യമായ പോളണ്ടിൽ റഷ്യൻ മിസൈൽ ആക്രമണം; യുദ്ധഭീതിയിൽ യൂറോപ്പ്

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

മ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻ
