Saturday, 14 November 2026 About Us · Contact Us

സബ്സ്ക്രിപ്ഷൻ, തുക, ടൈമിങ്; ദുബായിലെ പുതിയ പാർക്കിങ് ചട്ടങ്ങൾ നിലവിൽ വന്നു

Subscription Amount Timing New Parking Rules In Dubai Come - സബ്സ്ക്രിപ്ഷൻ, തുക, ടൈമിങ്; ദുബായിലെ പുതിയ പാർക്കിങ് ചട്ടങ്ങൾ നിലവിൽ വന്നു

ദുബായിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ നിലവിൽ വന്നു. ഏപ്രിൽ നാല് മുതലാണ് പുതിയ പാർക്കിങ് ചട്ടങ്ങൾ നിലവിൽ വന്നത്. പുതിയ സബ്സ്ക്രിപ്ഷൻ അവതരിപ്പിച്ച അധികൃതർ പാർക്കിങ് ഫീസിലും മാറ്റം വരുത്തിയിട്ടുണ്ട്. പീക്ക് അവർ സമയത്തെ പാർക്കിങുമായി ബന്ധപ്പെട്ടും അധികൃതർ പുതിയ പല നിർദ്ദേശങ്ങളും അവതരിപ്പിച്ചു. പീക്ക് അവർ സമയത്ത് പ്രീമിയം പാർക്കിങ് സ്പോട്ടുകളിൽ പാർക്ക് ചെയ്യാൻ മണിക്കൂറിൽ ആറ് ദിർഹമാണ് നൽകേണ്ടത്. രാവിലെ എട്ട് മുതൽ 10 മണി വരെയും വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെയുമാണ് ഈ തുക നൽകേണ്ടത്. പ്രീമിയം പാർക്കിങ് സോണുകളിൽ പ്രത്യേക ഫീസാണ് ഉള്ളത്. പൊതു ഗതാഗത്തിൽ നിന്ന് ഏറ്റവും പെട്ടെന്ന് എത്തിപ്പെടാൻ കഴിയുന്നതും പീക്ക് സമയത്ത് കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്നതുമൊക്കെയാണ് പ്രീമിയം പാർക്കിങ് സോണുകൾ. ഇവിടങ്ങളിൽ മണിക്കൂറിന് 25 ദിർഹമാണ് പാർക്കിങ് ഫീസ്. പാർക്കിങ് സബ്സ്ക്രിപ്ഷൻസും അവതരിപ്പിച്ചിട്ടുണ്ട്. ബി, ഡി സോണുകളിലെ പാർക്കിങ് പ്ലോട്ടുകളിൽ വിവിധ സബ്സ്ക്രിപ്ഷനുകളുണ്ട്. ഒരു മാസത്തേക്ക് 250 ദിർഹമാണ് പാർക്കിങ് ഫീസ്. മൂന്ന് മാസത്തേക്ക് 700 ദിർഹവും ആറ് മാസത്തേക്ക് 1300 ദിർഹവും നൽകണം. ഒരു വർഷത്തെ സബ്സ്ക്രിപ്ഷന് നൽകേണ്ടത് 2400 രൂപയാണ്. എ, ബി, സി, ഡി സോണുകളിലെ പാർക്കിങ് പ്ലോട്ടുകളിൽ മറ്റ് സബ്സ്ക്രിപ്ഷൻ പ്ലാനുകളാണുള്ളത്. റോഡ്സൈഡ് പാർക്കിങിൽ തുടരെ നാല് മണിക്കൂറും പ്ലോട്ട്സ് പാർക്കിങിൽ തുടരെ 24 മണിക്കൂറുമേ പാർക്ക് ചെയ്യാനാവൂ. ഇവിടെ ഒരു മാസം 500 ദിർഹമാണ് ഫീസ്. മൂന്ന് മാസത്തേക്ക് 1400 ദിർഹവും ആറ് മാസത്തേക്ക് 2500 ദിർഹവും ഒരു വർഷത്തേക്ക് 4500ദിർഹവും ഫീസ് നൽകേണ്ടതുണ്ട്. ദുബായിലെ ഒരു ട്രാഫിക് ഫയലിന് കീഴിൽ മൂന്ന് വാഹനങ്ങൾ വരെ പാർക്ക് ചെയ്യാം. ഒരു സമയത്ത് ഒരു വാഹനമേ പാർക്ക് ചെയ്യാനാവൂ. ഓരോ 30 മിനിട്ടിലും ഈ വാഹനങ്ങൾ മാറ്റാം. ദുബായ്ക്ക് പുറത്തുള്ള ട്രാഫിക് ഫയലിൽ ഒരു വാഹനമേ ഉൾപ്പെടുത്താനാവൂ. സബ്സ്ക്രിസ്പ്ഷൻ തുക റീഫണ്ടബിളല്ല

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026