ചെനാബ് നദിയിലെ സലാൽ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു; പ്രളയഭീതിയിൽ പാക്കിസ്ഥാൻ
പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇന്നലെ ഡാമിന്റെ ഒരു ഷട്ടർ തുറന്നിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. ഇതോടെയാണ് കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വന്നത്. വെള്ളം കുത്തിയൊഴുകിയതോടെ പാക്കിസ്ഥാന്റെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയസാധ്യത നിലനിൽക്കുകയാണ്. നേരത്തെ ഉറി ഡാമിന്റെ ഷട്ടറുകളും ഇന്ത്യ തുറന്നിരുന്നു. സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെ ഇന്ത്യ മേഖലയിൽ തുറക്കുന്ന രണ്ടാമത്തെ ഡാമാണ് സലാൽ കഴിഞ്ഞാഴ്ച പാക്കിസ്ഥാന് ഒരു മുന്നറിയിപ്പും നൽകാതെ സലാൽ ഡാമിന്റെ ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു. ഇത് പാക്കിസ്ഥാനിലെ കാർഷിക മേഖലക്ക് കനത്ത നാശം വരുത്തിയിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
