യുഎയില്‍ ഇന്ന് സൂപ്പര്‍മൂണ്‍ ദൃശ്യമാവും
ദുബൈ: ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന്. ഈ വര്‍ഷം ദൃശ്യമാവുന്ന നാലാമത്തെ സൂപ്പര്‍മൂണിനെയാണ് യുഎയുടെ ആകാശങ്ങളിലും ഇന്ന് കാണാനാവുക. അടുത്ത വര്‍ഷം ഒക്ടോബര്‍വരെയുള്ള കാലത്ത് ഇനിയൊരു സൂപ്പര്‍ മൂണ്‍ പ്രതിഭാസം ആകാശത്ത് പ്രത്യക്ഷമാവില്ല. ചന്ദ്രന്‍ തന്റെ അച്ചുതണ്ടിലൂടെയുള്ള കറക്കത്തിനിടിയില്‍ ഭൂമിയോടെ ഏറ്റവും അടുത്തെത്തുന്ന ഘട്ടങ്ങളിലാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം സംഭവിക്കുന്നത്.
സാധാരണ കാണാറുള്ള ചന്ദ്രനെക്കാള്‍ 14 ശതമാനത്തോളം വലിപ്പത്തിനൊപ്പം 30 ശതമാനം വെളിച്ചവും ഈ അവസരത്തില്‍ ചന്ദ്രന് ഭൂമിയില്‍നിന്നും നോക്കുമ്പോള്‍ അനുഭവപ്പെടുമെന്ന് അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസ(നാഷ്ണല്‍ എയ്‌റോനോട്ടിക്‌സ് ആന്റ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍) വ്യക്തമാക്കി. സൂപ്പര്‍ മൂണിനെ ബീവര്‍ മൂണെന്നും വിളിക്കാറുണ്ടെന്ന് ദുബൈ അസ്‌ട്രോണമി ഗ്രൂപ്പ് ഓപറേഷന്‍സ് മാനേജര്‍ ഖദീജ അഹമ്മദും പറഞ്ഞു.