Kerala

ശ്രീവിദ്യ സഹായം തേടിയ പ്രബലന്‍; അതോടെ ഭര്‍ത്താവ് കീഴടങ്ങി; ആരോടും നടി ഇത് പറഞ്ഞില്ല; സംവിധായകന്‍ ആലപ്പി അഷ്‌റഫ്

മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത നടിയാണ് അന്തരിച്ച ശ്രീവിദ്യ. നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ച ശ്രീവിദ്യയുടെ ജീവിതം കരിയറിനേക്കാളും ചര്‍ച്ചയായതുമാണ്. വ്യക്തി ജീവിതത്തിലുണ്ടായ വിഷമങ്ങള്‍ നടിയെ ഏറെ ബാധിച്ചു. ജോര്‍ജ് തോമസ് എന്നായിരുന്നു ശ്രീവിദ്യയുടെ ഭര്‍ത്താവിന്റെ പേര്. വിവാഹമോചനക്കേസ് വര്‍ഷങ്ങളോളം നീണ്ടു നിന്നു. ജോര്‍ജ് തോമസില്‍ നിന്നുണ്ടായ ഉപദ്രവങ്ങളെക്കുറിച്ച് ശ്രീവിദ്യ തുറന്ന് സംസാരിച്ചിട്ടുണ്ട്. അടുത്തിടെ നടിയുടെ സഹോദരന്റെ ഭാര്യയും ഇതേക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തി.

ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ശ്രീവിദ്യ ജോര്‍ജ് തോമസില്‍ നിന്നും രക്ഷപ്പെട്ടത് ഒരാളുടെ സഹായം കൊണ്ടാണെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം. വിവാഹം കഴിഞ്ഞ് ബോംബെയിലെ ജീവിതത്തിന് ഇടയിലാണ് ഇയാള്‍ക്ക് പ്രൊഡക്ഷന്‍ ഹൗസ് സ്റ്റാര്‍ ഓഫ് കൊച്ചിനുമായി യാതൊരു ബന്ധവുമില്ലെന്ന്ശ്രീവിദ്യ തിരിച്ചറിയുന്നത്.

അവിടത്തെ ഒരു ജീവനക്കാരന്റെ മകനാണ്. രാജ്യമില്ലാത്ത രാജാവിനെയാണ് കൈയില്‍ കിട്ടിയതെന്ന് ശ്രീവിദ്യ മനസിലാക്കി. ജീവിതം മുന്നോട്ട് പോകണമെങ്കില്‍ പണം വേണം. അതിന് ശ്രീവിദ്യ വീണ്ടും അഭിനയിക്കാന്‍ വന്നു. നിരവധി സിനിമകളുടെ ഓഫറുകള്‍ അവരുടെ പിറകെ വന്നു. ധാരാളം പണം സമ്പാദിച്ചു. ഈ പണം മുഴുവന്‍ ജോര്‍ജ് തോമസ് ധൂര്‍ത്തടിച്ചു. ശ്രീവിദ്യയുടെ അക്കൗണ്ടില്‍ വരുന്ന പണം മുഴുവന്‍ ജോര്‍ജ് ഒപ്പിട്ട് എടുക്കുമായിരുന്നെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.

ശ്രീവിദ്യയുടെ ഒപ്പ് ജോര്‍ജ് തോമസ് പഠിച്ച് വെച്ചിട്ടുണ്ട്. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ ശ്രീവിദ്യ വെറും കാശുണ്ടാക്കുന്ന മെഷീനായി മാറി. ഇയാള്‍ക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടെന്ന് ശ്രീവിദ്യ അറിഞ്ഞു. അതോടെ അവരുടെ ദാമ്പത്യം ആകെ ഉലഞ്ഞു. ശ്രീവിദ്യയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഒരിക്കല്‍ വീട്ടില്‍ നിന്നിറങ്ങി ഓടി ഓട്ടോറിക്ഷ പിടിച്ച് അമ്മയുടെ വീട്ടിലേക്ക് ചെന്നു. ഈ വിവരങ്ങളെല്ലാം അമ്മയോട് പറയുമ്പോഴേക്കും നാലഞ്ച് വര്‍ഷം കഴിഞ്ഞിട്ടുണ്ട്.

നിയമപരമായി ഈ ബന്ധം വേര്‍പെടുത്താന്‍ ഒരുപാട് നൂലാമാലകളുണ്ടായിരുന്നു. ക്രിസ്ത്യന്‍ ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ബന്ധം പിരിയാന്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നു. അപ്പോഴേക്കും പത്ത് പതിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞു. ശ്രീവിദ്യയുടെ സ്വത്തുക്കള്‍ ജോര്‍ജ് തോമസിന്റെ കൈയിലായിരുന്നു. ഗുണ്ടകളെ വെച്ച് ഇയാള്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.

ഞാനറിഞ്ഞ വിവരം വെച്ച് ശ്രീവിദ്യ അവിടത്തെ മധ്യ രാജാവായ ഉടയാര്‍ എന്നയാളെ കണ്ടു. സങ്കടങ്ങള്‍ ബോധിപ്പിച്ചു. അദ്ദേഹമാണ് ശ്രീവിദ്യയെ സഹായിച്ചതെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ശ്രീവിദ്യ ഇക്കാര്യം എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഉടയാറിന്റെ ആള്‍ക്കാര്‍ ജോര്‍ജിനെ വിരട്ടി. രക്ഷപ്പെടാന്‍ നിനക്കൊരു അവസരം തരാം. ഇതെല്ലാം വിട്ട് കൊടുത്ത് നിന്റെ ജോലി നോക്കി പോകുക. ഇല്ലെങ്കില്‍ നീ അവരുടെ ചെക്കുകളില്‍ ഒപ്പിട്ടത് പുറത്ത് കൊണ്ട് വരും. ജീവിതം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരും. അതോടെ ജോര്‍ജ് വഴങ്ങി. എല്ലാം സമ്മതിച്ച് കീഴടങ്ങിയെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.

Related Articles

Back to top button