Gulf

സംഗീതം പഠിക്കാനും പഠിപ്പിക്കാനും ആഗോള എഐ പ്ലാറ്റ്ഫോമുമായി സൗദി

റിയാദ്: സംഗീതം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി എഐ പ്ലാറ്റ്‌ഫോമുമായി സൗഉദി അറേബ്യ.

‘മുസീഖ് എഐ'(മ്യൂസിക് എഐ) എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമാണ് ഇതിനായി സൗദി മ്യൂസിക് കമ്മീഷന്‍ സജ്ജമാക്കിയിരിക്കുന്നത്. സൗദിയില്‍ മാത്രമല്ല പുറംനാടുകളിലുമുള്ള മറ്റു സംഗീതപ്രേമികളെയും സംഗീത വിദ്യാര്‍ഥികളെയും വിദഗ്ധരായ സംഗീതജ്ഞരെയും പ്രഫഷനലുകളെയുമാണ് മുസീഖിലൂടെ സഊദി ലക്ഷ്യമിടുന്നത്.

സംവേദനാത്മക സംഗീത പരിപാടികള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യാന്തര ഡിജിറ്റല്‍ പ്ലാറ്റ്ഫോം ലോകത്തു തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണെന്ന് അധികൃതര്‍ അറിയിച്ചു. ഏതൊരാള്‍ക്കും വളരെ വേഗം സംഗീതവും സംഗീതോപകരണങ്ങളും പഠിക്കാനുള്ള അവസരം ഇതിലൂടെ കൈവരിക്കാം. ഓണ്‍ലൈന്‍ ലൈവ് ക്ലാസ്സുകളിലൂടെയും സ്വന്തം നിലയ്ക്കും സംഗീതം പഠിക്കാന്‍ പുതിയ സംരംഭം സഹായകമാവുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

അറബിക്, പാശ്ചാത്യ സംഗീതോപകരണങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള വലിയൊരു പ്ലാറ്റ്‌ഫോമാണിത്. രാജ്യത്തിനകത്തെ സംഗീത പ്രതിഭകളെ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും, സംഗീത സംസ്‌കാരത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും, രാജ്യത്തിന്റെ സംഗീത സാംസ്‌കാരികത വികസിപ്പിക്കുന്നതിനും, പ്രാദേശികമായും ആഗോളതലത്തിലും അവ പ്രചരിപ്പിക്കുന്നതിനുമുള്ള സൗദി മ്യൂസിക് കമ്മീഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് മുസീഖ് എആ പ്ലാറ്റ്‌ഫോമെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഗീത വിദ്യാര്‍ഥികള്‍ക്ക് പരിശീലകരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ ഈ ഇന്ററാക്ടീവ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ കഴിയും. സംഗീതവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ എളുപ്പത്തില്‍ പഠിക്കാനും കോഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേടാനും ഇതിലൂടെ കഴിയുമെന്നതാണ് പ്ലാറ്റ്‌ഫോമിന്റെ മറ്റൊരു പ്രത്യേകത. എപ്പോള്‍ വേണമെങ്കിലും എവിടെ വച്ചും, വിഡിയോ സ്ട്രീമിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സംഗീതം പഠിക്കാനും പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഈ പ്ലാറ്റ്‌ഫോം ഏറെ സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button