Gulf

എഐ രംഗത്ത് 9.7 കോടി തൊവിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

അബുദാബി: എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്) രംഗത്ത് 9.7 കോടി പുതിയ തൊഴിലവസരങ്ങള്‍ 2025ല്‍ സൃഷ്ടിക്കപ്പെടുമെന്ന് പഠനം. യുഎഇ നിക്ഷേപ മ്ര്രന്താലയത്തിലെ ഇന്‍വെസ്റ്റ്‌മെന്റ് ഡാറ്റ വിഭാഗം ഡയരക്ടര്‍ ലത്തീഫ അല്‍ ഷെഹ്ഹിയാണ് ഇന്നലെ നടന്ന നോളജ് സമ്മിറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘യന്ത്രങ്ങളെ എഐ മാറ്റി സ്ഥാപിക്കുമെന്നാണ് അടുത്തിടെ വന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എഐ അടുത്ത വര്‍ഷത്തോടെ 9.7 കോടി തൊഴിലവസരങ്ങളാണ് ലോകത്ത് സൃഷ്ടിക്കാന്‍ പോകുന്നത്. നമുക്ക് തീരെ പരിചയമില്ലാത്ത എഐ ട്രെയിനര്‍, റോബോട്ടിക് സ്‌പെഷലിസ്റ്റ് തുടങ്ങിയ തസ്തികകള്‍ ഇതില്‍ ഉള്‍പ്പെടും. അല്‍ ഷെഹ്ഹി പറഞ്ഞു.

എഐ എന്നാല്‍ നാം ഓടിപോകേണ്ട സാധനമല്ല, മറിച്ച് അതിനെ നാം പുണരേണ്ടതാണ്. എഐയെക്കുറിച്ച് നമ്മുടെ ജീവനക്കാരെയും കുടുംബത്തെയും സുഹൃത്തുക്കളെയുമെല്ലാം ബോവത്കരിക്കുകയും അവരെ എഐയെ കൈകാര്യം ചെയ്യാവുന്ന ശേഷിയിലേക്ക് ഉയര്‍ത്തുകയും വേണം. തന്റെ മുത്തശ്ശിപോലും എഐയുടെ ബേസിക് ടൂള്‍ ഉപയോഗിക്കാന്‍ പഠിച്ചെന്നത് കാലഘട്ടം ആവശ്യപ്പെടുന്ന കാര്യമാണെന്നും അവര്‍ ഓര്‍മിപ്പിച്ചു.

Related Articles

Back to top button