Kerala
കോട്ടയത്ത് പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ
കോട്ടയം വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടി കെ ആണ് വിജിലൻസ് പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്
പ്രവാസിയിൽ നിന്ന് 60,000 രൂപയാണ് സുഭാഷ് കുമാർ ആവശ്യപ്പെട്ടത്. എന്നാൽ 25,000 രൂപ നൽകാമെന്ന് സമ്മതിച്ചു. വിവരം പ്രവാസി വിജിലൻസിനെ അറിയിച്ചു. തുടർന്ന് വൈക്കം എസ്ബി.ഐ എടിഎമ്മിൽ വച്ച് 25,000 രൂപ കൈമാറുകയായിരുന്നു.
ഇതിനിടയിൽ കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുഭാഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.