Thursday, 12 November 2026 About Us · Contact Us

അമേരിക്കൻ മരുഭൂമിയിലെ ‘വിമാന ശവപ്പറമ്പ്’; മൂവായിരത്തിലധികം യുദ്ധവിമാനങ്ങൾ ഒളിപ്പിച്ചുവെച്ചതിന് പിന്നിലെ രഹസ്യമെന്ത്?

Airplane Cemetery In The American Desert Behind Hiding - വാഷിംങ്ടൺ
അമേരിക്കൻ മരുഭൂമിയിലെ 'വിമാന ശവപ്പറമ്പ്'; മൂവായിരത്തിലധികം യുദ്ധവിമാനങ്ങൾ ഒളിപ്പിച്ചുവെച്ചതിന് പിന്നിലെ രഹസ്യമെന്ത്?

വാഷിംഗ്ടൺ: ഒറ്റനോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട വിമാനങ്ങൾ കുന്നുകൂട്ടിയിട്ടിരിക്കുന്ന ഒരു ‘വിമാന ശവപ്പറമ്പ്’ (Aircraft Boneyard) എന്ന് തോന്നാമെങ്കിലും അമേരിക്കയിലെ അരിസോണ മരുഭൂമിയിൽ മൂവായിരത്തിലധികം യുദ്ധവിമാനങ്ങൾ സൂക്ഷിച്ചിരിക്കുന്നതിന് പിന്നിൽ യുഎസ് സൈന്യത്തിന്റെ വലിയൊരു യുദ്ധതന്ത്രമുണ്ടെന്ന് റിപ്പോർട്ടുകൾ. അരിസോണയിലെ ട്യൂസണിലുള്ള ‘ഡേവിസ്-മോന്തൻ’ എയർഫോഴ്സ് ബേസിലാണ് (AMARG) ലോകത്തെ ഞെട്ടിക്കുന്ന ഈ വിമാന ശേഖരമുള്ളത്.

​ബാഹ്യമായി ഇവ ഉപയോഗശൂന്യമാണെന്ന് തോന്നുമെങ്കിലും, യുഎസ് സൈന്യത്തിന്റെ സുപ്രധാനമായ ഒരു കരുതൽ ശേഖരമാണിത്. അടിയന്തിര ഘട്ടങ്ങളിൽ ഈ വിമാനങ്ങളിൽ പലതും അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും യുദ്ധമുഖത്തേക്ക് എത്തിക്കാൻ സാധിക്കും. കൂടാതെ, നിലവിൽ സർവീസിലുള്ള അത്യാധുനിക വിമാനങ്ങൾക്ക് ആവശ്യമായി വരുന്ന വിലയേറിയ സ്പെയർ പാർട്സുകൾ, എഞ്ചിനുകൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു ‘വിമാന ബാങ്ക്’ ആയും ഈ കേന്ദ്രം പ്രവർത്തിക്കുന്നു.

​മരുഭൂമിയിലെ കുറഞ്ഞ ഈർപ്പവും വരണ്ട കാലാവസ്ഥയും വിമാനങ്ങളുടെ ലോഹഭാഗങ്ങൾ തുരുമ്പെടുക്കാതെ വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്നു. അമേരിക്കൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം കോടിക്കണക്കിന് ഡോളറിന്റെ ലാഭമാണ് ഈ തന്ത്രപരമായ നീക്കത്തിലൂടെ യുഎസ് ലക്ഷ്യമിടുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026