Thursday, 12 November 2026 About Us · Contact Us

അയത്തുള്ള അലി ഖാംനഈയുടെ സംസ്‌കാരം ഇന്ന് ജന്മനാട്ടിൽ; മഷാദിലേക്ക് ഒഴുകിയെത്തുന്നത് ഒന്നരക്കോടിയിലധികം ജനങ്ങൾ

Ayatollah Ali Khameneis Funeral In His Hometown Today More - ഇറാൻ

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ ഭൗതികശരീരം ഇന്ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ സംസ്‌കരിക്കും. ആറ് ദിവസം നീണ്ടുനിന്ന ഔദ്യോഗിക വിലാപയാത്രകൾക്കും ചടങ്ങുകൾക്കും ശേഷമാണ് ഭൗതികശരീരം മഷാദിലെ ഇമാം റെസാ മസ്ജിദ് കോംപ്ലക്സിൽ എത്തിച്ചത്.

​ഇന്ന് നടക്കുന്ന അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ഒന്നരക്കോടിയോളം (1.5 കോടി) ആളുകൾ എത്തുമെന്നാണ് മഷാദ് ഗവർണർ ഹസൻ ഹുസൈനി വ്യക്തമാക്കിയത്. ജനബാഹുല്യം കണക്കിലെടുത്ത് നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ചടങ്ങുകളിൽ ഒന്നായി ഇത് മാറുമെന്നാണ് റിപ്പോർട്ടുകൾ.

​അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പുകളും മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും നിലനിൽക്കെയാണ് അതീവ സുരക്ഷയിൽ ഖാംനഈയുടെ വിലാപയാത്രയും സംസ്‌കാര ചടങ്ങുകളും പൂർത്തിയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ടെഹ്‌റാൻ, ഖോം എന്നിവടങ്ങളിലും അയൽരാജ്യമായ ഇറാഖിലെ കർബല, നജാഫ് എന്നീ പുണ്യനഗരങ്ങളിലും നടന്ന വിലാപയാത്രകളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഖാംനഈക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026