Thursday, 12 November 2026 About Us · Contact Us

നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെ യുഎസ് ആക്രമണം നടത്തിയെന്ന് ഇറാൻ; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് കുറ്റപ്പെടുത്തൽ

Iran Accuses Us Of Attacking Underconstruction Nuclear - ഇറാൻ

ടെഹ്‌റാൻ: തെക്കുപടിഞ്ഞാറൻ ഇറാനിൽ നിർമ്മാണത്തിലിരിക്കുന്ന തങ്ങളുടെ ആണവനിലയത്തിന് നേരെ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയതായി ഇറാൻ ആണവോർജ്ജ സംഘടന (AEOI) പ്രസ്താവിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ പൂർണ്ണമായും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള കടുത്ത നിയമലംഘനമാണ് അമേരിക്ക നടത്തിയിരിക്കുന്നതെന്നും ഇറാൻ കുറ്റപ്പെടുത്തി.

​ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലുള്ള ‘ദാർഖോവിൻ’ (Darkhovin) ആണവനിലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുക്കൊണ്ട് സമാധാനപരമായ ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന ആണവ സമുച്ചയത്തിന് നേരെ യുഎസ് നിരവധി മിസൈലുകൾ ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി അമേരിക്കൻ ഭരണകൂടം നടത്തിയ ഈ ഭീകരാക്രമണം ഇറാന്റെ ശാസ്ത്രീയ സ്വയംപര്യാപ്തതയ്ക്ക് നേരെ നടന്നിട്ടുള്ള കടന്നുകയറ്റമാണ്,” എന്ന് ഇറാൻ ആണവോർജ്ജ സംഘടന പ്രസ്താവനയിലൂടെ വ്യക്തമാക്കി.

​മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വൻതോതിൽ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാൽ ആണവനിലയത്തിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ഇറാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുഎസ് ആക്രമണത്തിന് പിന്നാലെ പ്രത്യാക്രമണവുമായി ഇറാനും രംഗത്തെത്തിയതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്. 

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026