Thursday, 12 November 2026 About Us · Contact Us

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരത്തി യുഎസും ഇറാനും; പരസ്പരം വ്യോമാക്രമണം ശക്തമാക്കി

Us And Iran Again Threaten War In Middle East Intensify - ഹോർമൂസ്

​വാഷിംഗ്ടൺ/ടെഹ്റാൻ: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ വീണ്ടും കടുത്തതോടെ പശ്ചിമേഷ്യയിൽ പുതിയൊരു യുദ്ധഭീതി നിഴലിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും രൂക്ഷമായ വ്യോമാക്രമണങ്ങളും മിസൈൽ-ഡ്രോൺ ആക്രമണങ്ങളും കൈമാറിയതോടെയാണ് മേഖലയിലെ സ്ഥിതിഗതികൾ വീണ്ടും വഷളായത്.

​ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ റെവല്യൂഷനറി ഗാർഡ് (IRGC) ആക്രമണത്തിന് മുതിർന്നതാണ് പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, മറ്റ് സൈനിക താവളങ്ങൾ എന്നിവ ലക്ഷ്യമിട്ട് യുഎസ് സേന കടുത്ത തിരിച്ചടി നൽകുകയായിരുന്നു.

​അതേസമയം, യുഎസ് ആക്രമണത്തിന് പിന്നാലെ കടുത്ത പ്രത്യാക്രമണവുമായി ഇറാനും രംഗത്തെത്തി. അമേരിക്കയ്ക്ക് “ശക്തവും വിനാശകരവുമായ തിരിച്ചടി” നൽകുമെന്ന് ഇറാന്റെ സായുധ സേന മുന്നറിയിപ്പ് നൽകി. ഇറാന്റെ തെക്കൻ തീരദേശ മേഖലകളിലും വിമാനത്താവളത്തിന് സമീപവും സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.

​ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. നിലവിലുണ്ടായിരുന്ന വെടിനിർത്തൽ ധാരണകൾ പൂർണ്ണമായും ത തകരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. 

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026