National
തമിഴ്നാട്ടിൽ ശക്തമായ മഴ; ചെന്നൈ അടക്കം എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തമിഴ്നാട്ടിൽ അതിശക്തമായ മഴ. ചെന്നൈ അടക്കം 16 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപേട്ട്, മയിലാടുതുറൈ, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിലാണ് അവധി
സംസ്ഥാനത്ത് നിന്നുള്ള നിരവധി വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. മഴയെ തുടർന്ന് മയിലാടുതുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെയും അവധിയായിരുന്നു. മയിലാടുതുറെ അടക്കമുള്ള മേഖലകളിൽ കടലും പ്രക്ഷുബ്ധമാണ്
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാഗ്രതാ നിർദേശമുണ്ട്. പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടർന്നാണ് മഴ.