നവീൻ ബാബുവിന്റെ മരണം: സർക്കാർ അന്വേഷണം പ്രഹസനം, സിബിഐ അന്വേഷിക്കണമെന്ന് സതീശൻ
നവീൻ ബാബുവിന്റെ മരണത്തിലെ സർക്കാർ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദിവ്യക്ക് അറിയുന്ന രഹസ്യങ്ങൾ പുറത്താകുമോ എന്ന പേടിയാണ് സർക്കാരിന്. നവീൻ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീർക്കാൻ ശ്രമമുണ്ട്. കുടുംബത്തിനും ദിവ്യക്കും ഒപ്പം നിന്ന് സിപിഎം സെക്രട്ടറി ഇരട്ടത്താപ്പ് കാണിച്ചെന്നും സതീശൻ ആരോപിച്ചു
നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം. സർക്കാർ വേട്ടക്കാർക്ക് ഒപ്പമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് സത്യമെന്ന് വ്യക്തമായി. മരണത്തെ കുറിച്ച് അന്വേഷണം ഇല്ല. പാർട്ടി സെക്രട്ടറി എഡിഎമ്മിന്റെ കുടുംബത്തോടൊപ്പം എന്ന് പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ ഭാര്യ പ്രതിയെ ജയിലിൽ പോയി കണ്ടു
സിബിഐ അന്വേഷണത്തിന് സർക്കാർ കോടതിയിൽ സമ്മതിക്കണം. പ്രശാന്തൻ പ്രധാനപ്പെട്ട ആളുടെ ബിനാമിയാണ്. ദിവ്യക്ക് രഹസ്യങ്ങൾ അറിയാം. ഇത് പുറത്താകുമോയെന്ന പേടി സർക്കാരിനുണ്ട്. ദിവ്യയെ പ്രീതിപ്പെടുത്താൻ സിപിഎം നേതാക്കൾ ശ്രമിക്കുകയാണെന്നും സതീശൻ ആരോപിച്ചു