Gulf
പൊടിക്കാറ്റ്: ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
മസ്‌കത്ത്: ഒമാനിലെ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റുണ്ടാവുമെന്നതിനാല്‍ പൊതുജനങ്ങഴളും വാഹനം ഓടിക്കുന്നവരും കടുത്ത ജാഗ്രത പലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനമാണ് പൊടിക്കാറ്റ് രൂപപ്പെടാന്‍ ഇടയാക്കുന്നത്.
ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തിലാവും കാറ്റുവീശുക. പൊടിക്കാറ്റ് ശക്തമാവുമെന്നതിനാല്‍ തുറസായ പ്രദേശങ്ങളിലും മരുഭൂവിടങ്ങളിലുമെല്ലാം ദൂരക്കാഴ്ച ഗണ്യമായി കുറയുമെന്നും ഒമാന്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.