അവധിക്ക് വേണ്ടി മുറവിളി; കമന്റ് ബോക്സ് പൂട്ടി കലക്ടര്‍
എയ്ഡ്സ് ദിന പോസ്റ്ററിന്റെ താഴെയും കമന്റ്
അവധി ആവശ്യക്കാരുടെ അലമുറകേട്ട് കലക്ടര്‍ക്കും സഹികെട്ട് കാണും. മഴ പെയ്ത് തുടങ്ങിയാല്‍ പിന്നെ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി ഒരുകൂട്ടര്‍ വരും. കുട്ടികളേക്കാള്‍ ഏറെ ഈ കൂട്ടത്തില്‍ അധ്യാപകരും ഡ്രൈവര്മാരുമാണുണ്ടാകാറുള്ളത്. അവധി വേണം സാറെ…വെള്ളത്തില്‍ മുങ്ങിപോകും സാറെ…ഉരുള്‍പ്പൊട്ടും സാറെ ഇങ്ങനെ തുടങ്ങി അവധി അഭ്യര്‍ഥനകള്‍ അങ്ങേയറ്റ കെഞ്ചലിന്റെയും ഭീഷണിയുടെയും സ്വരത്തില്‍ നീളും.
ഇത്തരം അവധി യാചകര്‍ക്ക് പണി കൊടുത്തിരിക്കുകയാണ് കോഴിക്കോട് ജില്ലാ കലക്ടര്‍. മഴ മുന്നറിയിപ്പ് അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സ് പൂട്ടിയിരിക്കുകയാണ് അദ്ദേഹം.
എന്നാല്‍, വീടിന്റെ ഗെയ്റ്റ് പൂട്ടിയാലും യാചിക്കാന്‍ അപ്പുറത്തെ വീട്ടിലെ മതിലിന് മുകളില്‍ കയറുന്ന അവസ്ഥ പോലെയായിരുന്നു പിന്നീടുള്ള കാര്യം. രണ്ട് ദിവസം മുമ്പത്തെ എയ്ഡ്സ് ഡേ പോസ്റ്റിന് താഴെയായിരുന്നു അവധി അഭ്യര്‍ഥനയുമായി ഒരു കൂട്ടര് രംഗത്തെത്തിയത്.
അയല്‍ ജില്ലയായ മലപ്പുറത്ത് അവധി പ്രഖ്യാപിച്ചതോടെയാണ് കലക്ടറിന്റെ പോസ്റ്റിലേക്ക് എഫ് ബി ഐഡികള്‍ കുതിച്ചെത്തിയത്.