Kerala
വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഡിഎൻഎ പരിശോധനയിൽ നാല് പേരെ കൂടി തിരിച്ചറിഞ്ഞു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീരഭാഗത്തിന്റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്തുവന്നത്. മൃതദേഹങ്ങൾ ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതും മൃതദേഹ ഭാഗം മുണ്ടക്കൈ സ്വദേശി സുബൈറിന്റേതുമാണെന്നാണ് തിരിച്ചറിഞ്ഞത്
നേരത്തെ ഈ നാല് മൃതദേഹങ്ങളും മറ്റ് നാല് പേരുടെതാണെന്നാണ് കരുതിയിരുന്നത്. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ കൈമാറാൻ കലക്ടർ ഉത്തരവിട്ടു. നിലവിലെ സംസ്‌കാര സ്ഥലം തുടരണമെന്ന് താത്പര്യമുള്ളവർക്ക് അടയാളപ്പെടുത്തിയ പേരുകളിൽ മാറ്റം വരുത്താൻ സൗകര്യമൊരുക്കണമെന്നും നിർദേശമുണ്ട്
അതേസമയം ഉരുൾപൊട്ടൽ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 40ലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 47 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കാണാതായവർക്കുള്ള തെരച്ചിൽ തുടരണമെന്ന ആവശ്യവും ശക്തമാണ്.